വീടിന് പുതിയമുഖം, ഒരുക്കാം ചെലവുകുറച്ച് ഏസ്തെറ്റിക്കായി

വീട് ഏറ്റവും ​ഭം​ഗിയായി ഒരുക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ഇഷ്ടാനുസരണം ഒരുക്കുമ്പോൾ ചെലവും കൂടുമെന്നതാണ് ഒരു പൊതുധാരണ. മിനിമലിസം എന്ന ആശയത്തിലൂന്നി ജീവിക്കുന്നവർക്ക് വീടൊരുക്കാൻ അധികം പണം ചെലവഴിക്കുക എന്നത് ചിന്തിക്കാൻ പോലുമാകില്ല. മിനിമലിസം എന്ന ആശയം മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ​ഗുണകരമാണെങ്കിലും വീടൊരുക്കാതിരിക്കാൻ പറ്റുമോ!! ചെലവു കുറഞ്ഞ രീതിയിൽ ഏസ്തെറ്റിക്കായി വീടൊരുക്കാനുള്ള ചില വിദ്യകൾ നോക്കിയാലോ...

1. പോം പോം കുഷ്യൻ കവറുകൾ

 

പല നിറത്തിലും വലുപ്പത്തിലും വരുന്ന ഈ പോം പോം കുഷ്യൻ കവറുകൽ ലിവിങ് റൂമിനെ മാത്രമല്ല കിടപ്പുമുറികളേയും സുന്ദരമാക്കും. ലിവിങ് റൂമിലെ ചുവരിന്റെ നിറം, സോഫയുടെ നിറം എന്നിവക്ക1പ്പം ഇഴചേർന്ന് നിൽക്കുന്നതും പ്രാധാന്യമുള്ളവയുമാണ് കുഷ്യനുകൾ. അറ്റങ്ങളിൽ പോം പോം ഉപയോ​ഗിച്ച് ട്രിം ചെയ്ത ഇത്തരം കുഷ്യൻ കവറുകൾ ലിവിങ് റൂമിന് പുതിയമുഖം നൽകും. അമസോണിൽ പോം പോം കുഷ്യനുകൾ പല വലുപ്പത്തിലും നിറത്തിലും ലഭിക്കും. പിന്നിൽ സിപ്പറുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ നിങ്ങൾക്ക് കവറുകൾ വൃത്തിയാക്കാനും സൗകര്യമാകും.

2. ത്രോ ബ്ലാങ്കറ്റ്

 

തിരക്കുപിടിച്ച ഒരു ദിവസത്തെ ക്ഷീണമെല്ലാം മാറ്റാൻ ടി.വിയൊക്കെ കണ്ട് ഇഷ്ടമുള്ള ചായയും കുടിച്ച് സോഫയിൽ ചുരുണ്ടുകൂടുകയാണ് ഏറ്റവും രസകരം. വിവിധ പ്രിന്റുകൾ നിറഞ്ഞ ത്രോ ബ്ലാങ്കറ്റുകൾ നിങ്ങളുടെമൂഡ് മാറ്റുമെന്ന് ഉറപ്പ്. ആമസോണിൽ നിന്നും കുറഞ്ഞ വിലയിൽ നിങ്ങൾക്ക് വിവിധ നിറത്തിലും പ്രിന്റിലും സ്വന്തമാക്കാം. സൗകര്യപൂർവ്വം മെഷീനിൽ കഴുകാവുന്നതും വൃത്തിയാക്കാൻ എളുപ്പവുമാണിത്.

3. ഗോൾഡ് ഫിനിഷ്ഡ് വുഡൻ റൌണ്ട് വാൾ ആക്സൻ്റ് മിറർ

 

ഇടുങ്ങിയ മുറികൾ സ്പേഷ്യസ് ആയി തോന്നിക്കാൻ സഹായിക്കുന്ന ഒരു കണ്ണാടിയുണ്ടെന്ന് പറഞ്ഞാലോ? ആണെന്നേ.. ആമസോണിലെ ഗോൾഡ് ഫിനിഷ്ഡ് വുഡൻ റൌണ്ട് വാൾ ആക്സൻ്റ് മിറർ മുറികളെ സ്പേഷ്യസ് ആയി തോന്നിപ്പിക്കുക മാത്രമല്ല, എല​ഗന്റ് ലുക്കും തരും.

4. ഇകോമിക്സ് വേസ്

 പൂവുകൾ വെച്ച് അലങ്കരിച്ച വീടികൾക്ക് സൗന്ദര്യമൽപം കൂടുതലാണ്. എല​​ഗന്റ് ആയും ഏസ്തെറ്റിക്കായുമുള്ള ഫ്ലവരേ‍ വേസുകൾ കൂടിയായാലോ? ആമസോൺ അവതരിപ്പിക്കുന്ന കൈകൊണ്ട് നിർമ്മിച്ച മനോഹരമായ ഇകോമിക്സ് വേസുകൾ നിങ്ങളുടെ വീടിനെ കൂടുതൽ ഊഷ്മളമാക്കും. ഗ്ലാസിൽ നിന്ന് രൂപകല്പന ചെയ്തതും ഭാരം കുറഞ്ഞതും മോടിയുള്ളതുമായ ഇകോമിക്സ് വേസുകൾ ഏത് മുറിയ്ക്കും ഓർ​ഗാനിക് ഫീൽ തരും.

5. വിനൈൽ ഹാംഗിംഗ് ലാമ്പ് വാൾ സ്റ്റിക്കർ

 ലിവിങ് റൂം ആകട്ടെ ബെഡ്റൂം ആകട്ടെ വാളുകൾക്ക് വലിയ പ്രാധാന്യമുള്ളവയാണ്. പല നിറങ്ങളിൽ പെയിന്റ് ചെയ്തതുകൊണ്ട് ഭം​ഗിയാകുമെങ്കിലും ചെലവ് അൽപം കൂടുതലായിരിക്കും. പിന്നെ എങ്ങനെ വാളുകൾ അലങ്കരിക്കാമെന്നല്ലേ, ആമസോണിന്റെ വിനൈൽ ഹാംഗിംഗ് ലാമ്പ് വാൾ സ്റ്റിക്കറുകൾ ഉപയോ​ഗിച്ചു നോക്കൂ, വീടിന് സ്റ്റൈലിഷ് ടച്ച് കിട്ടാൻ ഇതുമാത്രം മതി. പല ഡിസൈനുകളിലുള്ള വാൾ സ്റ്റിക്കറുകൾ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. മാത്രമല്ല നീക്കം ചെയ്താലും ഭിത്തിക്ക് കേടുപാടുകൾ വരുത്തുകയുമില്ല. അതായത് ​ഗുണമോ മിച്ഛം വിലയോ തുച്ഛം..

6. ഓർഗാനിക് അരോമ മെഴുകുതിരികൾ


വീട് അതിമനോഹരമായി ഒരുക്കി. പക്ഷേ ദുർ​ഗന്ധമുണ്ടെങ്കിലോ? അതിനുള്ള പ്രതിവിധിയാണ് ബെല്ല വിറ്റ ഓർഗാനിക് അരോമ മെഴുകുതിരികൾ. വാനില, ലാവെൻഡർ, സിനമൺ, റോസ് തുടങ്ങി വിവിധ ​ഗന്ധത്തിലെത്തുന്ന ബെല്ലാ വിറ്റയുടെ മെഴുകുതിരികൾ ഏസ്തെറ്റിക് ലുക്കിനൊപ്പം 15 മണിക്കൂർ നീണ്ട സു​ഗന്ധവും നൽകും.

7. പ്ലാന്റർ


ഇൻഡോർ പ്ലാൻ്റുകൾക്ക് ഡിമാൻജ് കൂടി വരുന്ന കാലമാണ്. ചെടികളെ പോലെ തന്നെ ചെടികൾ വെക്കുന്ന വേസുകളും പ്രധാനമാണ്. ആമസോൺ ഒരുക്കുന്ന തടിയിലും ​ഗ്ലാസിലും തീർത്ത ഈ പ്ലാന്റർ നിങ്ങളുടെ കിടപ്പുമുറിക്കോ ലിവിങ് റൂമിനോ കിച്ചണിനോ എല്ലാം ചേർന്നതാണ്.

8. കോട്ടൺ ടേബിൾ റണ്ണർ


ഈ ചിക് ടേബിൾ റണ്ണർ ഉപയോഗിച്ച് നിങ്ങളുടെ ഡൈനിങ് ഏരിയയെ ക്ലാസിയാക്കാം. 100% പരുത്തിയിൽ നിന്ന് നിർമ്മിച്ച റണ്ണർ 17 പാറ്റേണുകളിൽ ആമസോണിൽ നിന്ന് വാങ്ങാം. വിരുന്നേതുമാകട്ടെ, സ്റ്റൈലിഷാക്കാൻ ആമസോണിന്റെ കോട്ടൺ ടേബിൾ റണ്ണർ മാത്രം മതി. 

 


Tags:    
News Summary - Decorate your houses, budget friendly yet aesthetic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.