ചെടികൾ മാത്രമല്ല, നമുക്ക് കുറച്ച് പച്ചക്കറികളും ബാൽക്കണിയിൽ നട്ടു വളർത്താവുന്നതാണ്. ഒരുപാട് സ്ഥലം വേണമെന്നില്ല. ചെറിയ ബാൽക്കണി ആണെങ്കിൽ പോലും ചെടിയും പച്ചക്കറികളുമെല്ലാം വളർത്താവുന്നതാണ്. ഗൾഫ് നാടുകളിൽ കറിവേപ്പില പണംകൊടുത്ത് വാങ്ങാറാണ് പതിവ്. മാർക്കറ്റിൽ ലഭ്യമാകുന്നതിൽ നല്ലൊരു ശതമാനവും വിഷം തളിച്ചു വരുന്നതാണ്. വീടിനുള്ളിൽ ചെടിച്ചട്ടിയിൽ വളർത്താൻ സാഹചര്യമുള്ളപ്പോൾ എന്തിനാണ് പണം കൊടുത്ത് കറിവേപ്പില വാങ്ങുന്നത്.
കറിവേപ്പില തൈ മിക്ക നഴ്സറികളിലും ഇപ്പോൾ കിട്ടും. പൊക്കം വെക്കുന്നതും വെക്കാത്തതുമെല്ലാമുണ്ട്. നമ്മുടെ താമസ സ്ഥലത്തിെൻറ സാഹചര്യങ്ങൾ അനുസരിച്ച് ഇവ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ചെടിച്ചട്ടി തിരഞ്ഞെടുക്കുമ്പോൾ നല്ല ഡ്രെയിനേജ് ഫെസിലിറ്റി ഉള്ളത് നോക്കി എടുക്കുക. ഗാർഡൻ സോയിൽ, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി, കൊക്കോ പീറ്റ് ഇതെല്ലാം ചേർന്ന മിശ്രിതം നന്നായി കൂട്ടി യോജിപ്പിച്ചു ചെടിച്ചട്ടി നിറക്കുക. ഈർപ്പം ആവശ്യമാണെങ്കിലും വെള്ളം കെട്ടികിടന്നാൽ കറിവേപ്പ് ചീഞ്ഞു പോകും.
സൂര്യപ്രകാശം നന്നായി കിട്ടിയാൽ ചെടി നന്നായി വളരും. കുഞ്ഞി തൈകൾ ആകുമ്പോൾ ഒരുപാട് വെയിൽ കിട്ടുന്നിടത്തു വെക്കരുത്. രാവിലെ 11 വരെയുള്ള വെയിൽ കുഴപ്പമില്ല തൈകൾക്ക്. എന്നും വെള്ളം ഒഴിക്കണം. മാസത്തിൽ ഒരിക്കൽ ഉണങ്ങിയ മുട്ടത്തോട് പൊടിച്ച് അതിെൻറ ചുവട്ടിൽ ഇടുന്നത് നല്ലതാണ്. തണുപ്പുകാലം ആകുേമ്പാൾ ഇൻഡോറിലേക്ക് മാറ്റുക. പ്രൂൺ ചെയ്തുകൊടുത്താൽ കൂടുതൽ ശിഖിരങ്ങളുണ്ടാകും. ഇലകൾ അടർത്തി എടുക്കരുത്. കറിവേപ്പില എടുക്കുമ്പോൾ കത്രിക വെച്ച് ചെറിയ ചില്ലകൾ നോക്കി മുറിക്കുക.
മുകൾ വശത്തുനിന്ന് മുറിക്കുന്നതാവും നല്ലത്. അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന കഞ്ഞിവെള്ളം പുളിപ്പിച്ച് എടുത്തശേഷം അതിെൻറ ഇരട്ടി വെള്ളവുമായി മിക്സ് ചെയ്തിട്ട് കറിവേപ്പിെൻറ ഇലകളിൽ സ്പ്രേ ചെയ്യാം. ഇലകളിലെ രോഗങ്ങൾ ഇല്ലാതാകുകയും ചെയ്യും. ഒരുപാട് ഔഷധഗുണങ്ങളുള്ള ചെടിയാണ് കറിവേപ്പില. ഭക്ഷ്യ ഉപയോഗത്തിന് മാത്രമല്ല, മുടി വളരാൻ എണ്ണ ഉണ്ടാക്കാനും കറിവേപ്പില ഉപയോഗിക്കാറുണ്ട്. കറിവേപ്പില പൂവ് ഹെർബൽ ടീ ഉണ്ടാക്കാനും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.