ആന്തൂരിയം ലക്സൂരിയൻസ് ഡാർക്കിന്‍റെ ഇലകളുടെ ഭംഗിയാണ് ഈ ചെടിയെ കൂടുതൽ ആകർഷമാക്കുന്നത്. ചെറിയ ഇലകൾക്ക് വെള്ളി നിറമാണ്. ഇലകൾ വലുതാകുമ്പോൾ കടുത്ത പച്ച നിറമായി മാറും.
നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത സ്ഥലത്താണ് ചെടി വെക്കേണ്ടത്. പോട്ടിങ് മിക്സ് ആയിട്ട് ചകിരി ചോർ, കൊക്കോബീറ്റ്സ്, പെരിലൈറ്റ്, രാസവളം എന്നിവ മിക്സ് ചെയ്യാം. ചെടിയുടെ പ്രോപ്പഗേഷൻ വളരെ എളുപ്പത്തിൽ ചെയ്യാം. റൂട്ട് ഡിവിഷൻ ആണ് ഏറ്റവും നല്ലത്.
പതിയെ ആണ് ഇതിന്‍റെ വളർച്ച. ആന്തൂരിയൻ ലക്സൂരിയൻ എന്നാണ് ഇതിന്‍റെ രാസ നാമം. കൊളംബിയ ആണ് ജന്മസ്ഥലം. ആന്തൂരിയം എന്നാണ് സാധാരണ അറിയപ്പെടാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.