മൂന്നു മുതൽ അഞ്ചു മീറ്റർ വരെ പൊക്കത്തിൽ വളരുന്ന വള്ളി ചെടിയാണ് കോഞ്ചിയ. നന്നായി പ്രൂൺ ചെയ്തു കൊടുത്താൽ കുറ്റിച്ചെടിയായും വളർത്താവുന്ന ചെടിയാണിത്. നല്ല സൂര്യപ്രകാശം ആവശ്യമാണ് ഈ ചെടിക്ക്. എന്നാൽ, നേരിട്ടുള്ള വെയിൽ ആവശ്യമില്ല. പൂക്കൾ പിടിച്ചു കഴിഞ്ഞാലാണ് നന്നായി പ്രൂൺ ചെയ്യേണ്ടത്. എങ്കിലേ നന്നായി പൂക്കൾ പിടിക്കൂ. പ്രൂൺ ചെയ്ത ശേഷം ചെടിക്ക് താങ്ങ് ആവശ്യമാണ്. അതിമനോഹരമാണ് ഇതിന്‍റെ പൂക്കൾ.
പെട്രിയ ചെടിയുടെ പൂക്കളുമായിട്ട് നല്ല സാമ്യമുള്ള ഒന്നാണിത്. അതുകൊണ്ട് തന്നെ ഇതിനെ ചിലർ പിങ്ക് പെട്രിയ എന്നും വിളിക്കാറുണ്ട്. കുലകളായിട്ടാണ് ഇതിന്‍റെ പൂക്കൾ വളരുക. ഷവർ ഓർകിഡ് എന്നും ചെടിയെ വിളിക്കാറുണ്ട്. ഓർകിഡ് പൂക്കളെ പോലെ കുലകളായിട്ടണ് ഇതിന്‍റെയും പൂക്കൾ വിടുരുക. ബേബി പിങ്ക് കളർ ആണ് പൂക്കളുടെ നിറം. ആരെയും ആകർഷിക്കുന്ന ഒന്നാണ് ഇതിന്‍റെ പൂക്കൾ.
ഏറെ കാലം നില നിൽക്കുകയും ചെയും പൂക്കൾ. അതിക പരിചരണം ആവശ്യമില്ലാത്ത ചെടിയാണിത്. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടി നോക്കി വേണം എടുക്കാൻ. മണലും ചാണക പൊടി, സാഫ് (ആന്‍റി ഫംഗൽ പൗഡർ), മണ്ണ്, എല്ലുപൊടി എന്നിവ കുറേശ്ശെ ചേർക്കാം.
പോട്ടിങ് മിക്സ് തയ്യാറാക്കിയ ശേഷം വേണം ചെടി നടാൻ. ഇതിന്‍റെ വിത്തുകൾ കൊണ്ട് കിളിപ്പിച്ച് എടുക്കുകയും ചെയ്യാം. തണ്ടുകൾ കട്ട് ചെയ്തും പുതിയ ചെടിയെ വളർത്തിയെടുക്കാം. എയർ ലെയറിങ് വഴിയും തൈകൾ ഉണ്ടാക്കാം. വിത്തുകൾ ഇട്ട് കിളിപ്പിച്ച തൈകളെക്കാളും എയർ ലെയർ ചെയ്ത കമ്പാണ് നല്ലത്. കാരണം ഇതിന് പെട്ടെന്ന് പൂക്കൾ പിടിക്കും.
Haseena Riyas
Youtube: Gardeneca_home
Instagram: Gardeneca_home
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.