കാറ്റും വെളിച്ചവും നിറഞ്ഞു നിൽക്കുന്ന അകത്തളങ്ങൾ വേണമെന്നതിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ല എന്ന് മാത്രമാണ് വീടിനെ കുറിച്ചുള്ള ആസൂത്രണം തുടങ്ങിയപ്പോൾ തന്നെ ഡോ. ഷഹ്ദി-ഡോ.ഹിബ ദമ്പതികൾ തീരുമാനിച്ചത്. വിശാലമായ വിൻഡോകളും യഥേഷ്ടം ഒാപൺ സ്പേസുകളുമായി ഇവരുടെ മനോഹരമായ പുതിയ വീട് കാണുന്നവർക്കാർക്കും മനസിലാകും തുടക്കത്തിലെ തീരുമാനത്തിൽ മാറ്റമൊട്ടും ഉണ്ടായിട്ടില്ലെന്ന്.
ആധുനിക ശൈലിയിൽ വാകിങ് സ്പേയ്സ് ഒരുപാടുള്ള, സൗകര്യങ്ങൾക്ക് ഒട്ടും കുറവുവരാത്ത വീടാണ് കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശികളായ ഡോ. ഷഹ്ദി-ഡോ.ഹിബ ദമ്പതികളുടെ പുതിയ വീട്. കോർട്യാർഡ്, വലിയ ജനാലകൾ തുടങ്ങിയവയിലൂടെ വീടിനകത്താകെ വെളിച്ചം നിറയുന്ന തരത്തിലാണ് പ്ലാൻ. പകൽ സമയത്ത് തീരേ വൈദ്യുതി വെളിച്ചം ആവശ്യമില്ല.
ആദ്യ കാഴ്ചയിൽ തന്നെ കണ്ണിൽ നിറയുന്ന തരത്തിൽ വീടിനെ ചുറ്റിപറ്റിയുള്ള ചെടികളും പച്ചപ്പും ഡിസൈനിങ് വർക്കുകളിലെ സൂക്ഷ്മതയും വീടിനെ വ്യത്യസ്തമാക്കുന്നു. ലാൻഡ്സ്കേപ്പിലും ഉള്ളിലെ കോർട്യാർഡിലും ബാൽക്കണിയിലുമെല്ലാം ചെറുെചടികൾ വെച്ചത് വീടിെൻറ മനോഹാര്യത വർധിപ്പിക്കുന്ന തരത്തിലാണ്. സ്ലോപ് റൂഫ് പൂർണമായി ഒഴിവാക്കിയാണ് എലവേഷൻ. പരമാവധി സ്പേസുകളിൽ ചെടിച്ചട്ടികൾ വെക്കാൻ ഇതു സഹായിച്ചു.
കിഡ്സ് റൂം ഉൾപ്പെടെ നാലു കിടപ്പുമുറികളും വ്യത്യസ്തമായി അണിയിച്ചൊരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഇൻറർ ലോക്ക് വിരിച്ചാണ് മുറ്റം മനോഹരമാക്കിയത്. മതിലിലും ലാൻഡ്സ്കേപ്പിലും പച്ചപ്പ് കാണാം. ഫുൾ ബോഡി കോട്ടഗ്രീൻ കളർ ടൈലിെൻറ പ്രൗഢിയാണ് വീടിനകത്തെ നിലത്തു നിറയുന്നത്. ആർട്ടിഫിഷ്യൽ സ്റ്റോൺ ഉപയോഗിച്ചാണ് രണ്ടാം അടുക്കള ഭംഗിയാക്കിയിരിക്കുന്നത്.
വെളിച്ചം കടക്കാനായി ഡൈനിങ്ങ് ഹാളിൽ വെർട്ടിക്കൽ പർഗോളക്കടുത്തായാണ് ഊണുമേശ ഒരുക്കിയിരിക്കുന്നത്. ഹാങ്ങിങ് ലൈറ്റുകളും മറ്റും വിശാലമായ ഡൈനിങ് ഹാളിനെ മനോഹരമാക്കുന്നു.
സിംപ്ൾ ഫോമിലാണ് കിടപ്പുമുറികൾ. മാസ്റ്റർ ബെഡ് റൂമും കിഡ്സ് ബെഡ് റൂമുമാണ് താഴെ നിലയിലുള്ളത്. സ്െറ്റയർ കേസ് ചുമരിൽ പെയ്ൻറിങ്ങ് നൽകിയിട്ടുണ്ട്.
അടുക്കളക്ക് സമീപമായാണ് കോർട്യാർഡ്. ഓപ്പൺ ടു സ്‌കൈ മാതൃകയിൽ ഒരുക്കിയ കോർട്യാർഡിൽ ഇൻഡോർ പ്ലാൻറുകൾ വെച്ചിട്ടുണ്ട്. കാറ്റിനെ സ്വീകരിക്കാൻ വിശാലമായ ജാലകങ്ങളാണ് ഭിത്തികളിൽ. ഇത് ഉള്ളിലെ ചൂട് കുറച്ചു കുളിർമ നൽകുന്നു. പുതിയകാല സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ച രണ്ടു കിച്ചനുകളാണുള്ളത്.
താഴെയും മുകളിലും രണ്ടു കിടപ്പുമുറികളാണ്. പുറത്തെ കാറ്റും കാഴ്ചകളും ഉള്ളിലേക്കെത്താൻ വലിയ ജാലകങ്ങൾ മുറികളിലും നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ബെഡ്റൂമുകളിൽ ഒരുക്കിയത് സൗകര്യങ്ങൾക്ക് കുറവുണ്ടാകരുതെന്ന് കരുതിയാണ്. മുകളിലെ ഒരു മുറിയോട് ചേർന്ന് ബാൽക്കണിയും നൽകി.
മുകൾ നിലയിലെ സീലിങ് സ്പോർട് ലൈറ്റുകൾ വീടിനെ മനോഹരമാക്കുന്നു. മുകൾനിലയിൽ വാട്ടർ ടാങ്കിനോട് ചേർന്ന് വെർട്ടിക്കൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്. ടാങ്കിനെ മറക്കുന്ന തരത്തിലാണ് ഇത് സംവിധാനിച്ചത്.
Location-Chennamangallur (Near Mukkom)
Plot-17 cent
Area- 3600SFT
Owner- Dr Shahdi
Adress: Chennamangallure (PO)
Mukkom(vai)
Calicut
Architecture: Jafer Ali Associate
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.