പ്രവാസി ദമ്പതികളായ ജയേഷും ശ്രീജയും നാട്ടിലൊരു വീടുവെക്കണമെന്ന് ആലോചിച്ചപ്പോൾ സൗകര്യങ്ങൾക്കാണ് ആദ്യ പരിഗണന നൽകിയത്. ഒരൊറ്റ നിലയിൽ തന്നെ നാല് കിടപ്പു മുറികൾ വേണം, കിടപ്പുമുറികളെല്ലാം അറ്റാച്ച്ഡ് ആവണം.. ഇതിലൊന്നും ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ല എന്നായിരുന്നു ഡിസൈനറോട് ആദ്യം തന്നെ അവർ അറിയിച്ചത്. ആ സ്വപ്നഭവനം പണിതീർന്നപ്പോൾ ആഗ്രഹിച്ചതെല്ലാം അവിടെയുണ്ട്. നടുമുറ്റവും നാല് അറ്റാച്ച്ഡ് ബെഡ്റുമുകളും എല്ലാം ഉൾപ്പെടുത്തിയിട്ടും 2300 സ്ക്വയർ ഫീറ്റ് കടന്നിട്ടില്ല.
ഖത്തറിൽ പ്രവാസിയായ ജയേഷിനും ഖത്തർ എയർവേഴ്സ് ജീവനക്കാരിയായ ശ്രീജക്കും നാട്ടിൽ വെക്കുന്ന വീടിനെ കുറിച്ചുള്ള സങ്കൽപങ്ങളിൽ പ്രധാനം ഒരു നിലയിൽ തന്നെ നാലു ബെഡ് റൂമുകളും വേണമെന്നതായിരുന്നു. സൗകര്യങ്ങളില്ലാതെ കുറേയെറെ സൗന്ദര്യം ഉണ്ടായിട്ടെന്താ.
അൽപം ചെരിഞ്ഞ േപ്ലാട്ടായതിനാൽ പില്ലറുകളുയർത്തി നിരപ്പാക്കിയാണ് വീടിെൻറ അടിത്തറ ഒരുക്കിയത്. ഒരു നിലയിൽ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന തരത്തിലായിരുന്നു പ്ലാൻ.
'എൽ' ഷേപ്പിലുള്ള സിറ്റൗട്ടിെൻറ സൈഡിലായാണ് പോർച്ച് ഉള്ളത്. സിറ്റൗട്ടിെൻറ മറുവശത്തായി ഒരു ഫോർമൽ ഒാഫീസ് റൂം അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്ന് അകത്തേക്ക് പ്രവേശിക്കുേമ്പാൾ ലിവിങ് ഏരിയയാണ്. ഇതിലൂടെയാണ് ഡൈനിങ്ങ് എരിയയിലേക്ക് പ്രവേശിക്കുന്നത്. ഡൈനിങ് ഏരിയയോട് ചേർന്ന് നടുമുറ്റവുമുണ്ട്. അകത്തേക്ക് വെളിച്ചം കടക്കുന്ന തരത്തിലാണ് നടുമുറ്റത്തിെൻറ മേൽകൂര സ്ഥാപിച്ചിട്ടുള്ളത്.
ഡൈനിങ് ഏരിയയിൽ നിന്ന് തന്നെ പ്രവേശിക്കാവുന്ന തരത്തിലാണ് നാല് ബെഡ്റൂമുകളും ഉള്ളത്. നടുമുറ്റത്തിന് ചുറ്റിലുമായാണ് ബെഡ് റൂമുകൾ. ബെഡ്റൂമുകളെല്ലാം ടോയ്ലറ്റ് അറ്റാച്ച്ഡ് ആണ്. ടോയ്ലറ്റുകൾക്ക് സമീപമായി ഡ്രസിങ്ങ് ഏരിയയും എല്ലാം ബെഡ്റൂമിലുമുണ്ട്.
ഡൈനിങ് ഏരിയക്ക് തൊട്ടടുത്തായി തന്നെയാണ് കിച്ചണുള്ളത്. കിച്ചണോട് ചേർന്ന് തന്നെ ചെറിയൊരു വർക്ക് ഏരിയയുമുണ്ട്.
വീടിനോട് ചേർന്നല്ലാതെ, എന്നാൽ സമീപത്തു തന്നെ ഒരു പൂളും ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് മഴവെള്ളം സംഭരിക്കാനും വേനലിൽ ശുചീകരിച്ച ശേഷം പൂളായും ഉപയോഗിക്കുന്ന തരത്തിലാണ് ഇതുള്ളത്.
area: 2222 sq. ft
cost: 40,00,000
address: Parappurath House, Thiruvaniyoor, (Near chottanikkara temple)
Eranakulam Dt.
ph: 9847 867098
designer:
Dileep maniyeri
shadows calicut
9895 311 035
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.