മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ മുഴുവൻ തീർഥാടകരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി. 7,727 മലയാളികളാണ് ഇത്തവണ കേരളത്തിൽനിന്ന് ഹജ്ജിന് വന്നത്. ജൂൺ നാല് മുതലാണ് കേരള ഹാജിമാർ മദീനയിൽ എത്തിത്തുടങ്ങിയത്. 17ന് അവസാന തീർഥാടകരും എത്തി. ഇവിടെ എട്ട് ദിവസത്തെ സന്ദർശനം പൂർത്തീകരിച്ചാണ് മക്കയിലെത്തിയത്.
മദീനയിൽനിന്ന് ഇഹ്റാം വസ്ത്രമണിഞ്ഞ് പുറപ്പെടുന്ന ഹാജിമാർ, അബയാർ അലി മസ്ജിദിൽ വെച്ച് ഇഹ്റാമിൽ പ്രവേശിച്ചാണ് മക്കയിൽ എത്തുന്നത്. ഇവിടെ എത്തിയ എല്ലാ ഹാജിമാരും നാട്ടിൽനിന്ന് വന്ന വളന്റിയർമാരുടെ നേതൃത്വത്തിൽ ഉംറ നിർവഹിച്ചു. ഇനിയുള്ള ദിവസങ്ങളിൽ തീർഥാടകർ നമസ്കാരങ്ങളിലും പ്രാർഥനകളിലും മുഴുകി ഹറമിൽ കഴിഞ്ഞുകൂടും. ഇവരെ ഹറമിൽ എത്തിക്കാൻ 24 മണിക്കൂർ ബസ് സേവനം ഉണ്ട്.
ജൂലൈ രണ്ടാം ആഴ്ചയാണ് ഹജ്ജ് ചടങ്ങുകൾ തുടങ്ങുക. 14ന് ആദ്യസംഘം ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. ജൂലൈ 31ഓടെ കേരളത്തിൽ നിന്നുള്ള മുഴുവൻ തീർഥാടകരും നാട്ടിൽ തിരിച്ചെത്തും. ജിദ്ദ വഴിയാണ് മലയാളി ഹാജിമാരുടെ മടക്കയാത്ര ക്രമീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.