വാഷിങ്ടൺ: യു.എസ് ഓഹരി വിപണിയിൽ വൻ നേട്ടമുണ്ടാക്കി ആപ്പിൾ. ഐഫോൺ 12ന്‍റെ വിൽപന ഉയർന്നതും ഡ്രൈവറില്ല കാർ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമാണ് ആപ്പിളിന് കരുത്തായത്. ഡിസംബറിൽ മാത്രം 13 ശതമാനമാണ് ആപ്പിളിന്‍റെ ഓഹരി വില ഉയർന്നത്. 2020ൽ ആപ്പിൾ ഓഹരികളുടെ വില 85 ശതമാനം ഉയർന്നു. 80 ശതമാനം നേട്ടമാണ് വമ്പൻമാരായ ആമസോണിനുണ്ടായത്.
അടുത്ത വർഷത്തിലും ആപ്പിൾ ഓഹരിവില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. കോവിഡിൽ നിന്ന് സമ്പദ്വ്യവസ്ഥ മുക്തമാവുന്നതോടെ ഐഫോൺ, മാക് തുടങ്ങിയവയുടെ വിൽപന ഉയരും. ഇത് ആപ്പിളിന് ഗുണകരമാവും. ആപ്പിളിന്‍റെ വരുമാനത്തിൽ 15 ശതമാനം വർധനയുണ്ടാവുമെന്ന് പ്രവചനമുണ്ട്.
കമ്പനിയുടെ ലാഭം 20 ശതമാനം വർധിക്കുമെന്നാണ് ബ്ലുംബർഗ് പ്രവചനം. 2025ന് മുമ്പ് ഡ്രൈവറില്ലാ കാർ പുറത്തിറക്കുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.