പുതുവർഷത്തിൽ പുതിയ തീരുമാനങ്ങളെടുക്കുകയും പിന്നീട് അതു നടത്താനാകാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. പാലിക്കാൻ സാധിക്കുന്നതും അല്ലാത്തതുമായ ധാരാളം കാര്യങ്ങൾ ഒന്നിച്ചുചെയ്യാനുള്ള ആവേശം മൂലമാണ് എല്ലാം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവരുന്നത്. എന്നിരുന്നാലും എല്ലാ വർഷവും നമ്മളിൽ പലരും പ്രതിജ്ഞയെടുക്കുന്നു, പരാജയപ്പെടുന്നു, വീണ്ടും പ്രതിജ്ഞയെടുക്കുന്നു. വളരെയേറെ വെല്ലുവിളികൾ നേരിടേണ്ടിവന്ന വർഷമാണ് കടന്നുപോയത്. അതുകൊണ്ടുതന്നെ ഇത്തവണ നമുക്ക് വ്യത്യസ്തമായി ചിന്തിക്കാം. നമ്മുടെ ജീവിത രീതിയെക്കുറിച്ചും സ്വഭാവത്തെ കുറിച്ചും നമുക്ക് ചെയ്യാൻ കഴിയുന്നവയെ കുറിച്ചും വ്യക്തമായ ധാരണയുള്ളത് നമുക്ക് മാത്രമാണ്. അതിനാൽ, നമുക്ക് സാധിക്കുന്ന കുഞ്ഞു കുഞ്ഞു തീരുമാനങ്ങൾ നടപ്പാക്കുന്നതിന് എന്തു വേണമെന്ന് മാത്രം ഇത്തവണ നമുക്ക് ചിന്തിക്കാം.
പ്രതിജ്ഞ എടുക്കുന്നതിെൻറയും ലംഘിക്കുന്നതിെൻറയും ചരിത്രം ഇന്നും തുടരുന്നു. സ്വയം മെച്ചപ്പെടുത്തലിനെയാണ് ഇതുകൊണ്ടെല്ലാം നാം അർഥമാക്കുന്നത്. നമുക്ക് സാധിക്കുന്ന ചെറിയ കാര്യങ്ങളിൽ ആരംഭിക്കാം. വർഷാവസാനത്തോടെ നിങ്ങളുടെ പ്രതിജ്ഞകൾ പാലിക്കപ്പെടുകയാണെങ്കിൽ അതൊരു വലിയ നേട്ടം മാത്രമല്ല നിങ്ങളൊരു നല്ല വ്യക്തി ആയി മാറുന്നതിലേക്ക് ഇതെല്ലാം നിങ്ങളെ നയിക്കും.
(ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്സ് സി.ഇ.ഒ ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.