കോവിഡ്​: ബഹ്​റൈനിൽ മരിച്ചവരുടെ കുടുംബത്തിന്​ കേരളീയ സമാജം ലക്ഷം രൂപ സഹായധനം നൽകും

മനാമ: കോവിഡ്​ ബാധിച്ച്​ ബഹ്​റൈനിൽ മരിച്ച മലയാളികളുടെ കുടുംബത്തിന്​ ഒരു ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന്​ ബഹ്​റൈൻ കേരളീയ സമാജം. സമാജത്തി​െൻറ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ സഹായം നൽകുന്നത്​.

മരിച്ച പലരുടെയും കുടുംബത്തി​െൻറ അവസ്ഥ വേദനാജനകമാണെന്ന്​ മനസ്സിലാക്കിയാണ് ഈ തീരുമാനമെന്ന്​ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള പറഞ്ഞു. കോവിഡ് രോഗവ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ കേരളീയ സമാജം നടത്തിവരുന്ന നിരവധി ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് സാമ്പത്തിക സഹായം. നിലവിൽ കേരളീയ സമാജം അംഗങ്ങൾക്ക്​ മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകി വരുന്നുണ്ട്.

ചാർട്ടേഡ് വിമാനങ്ങൾ വഴി ഇതിനകം രണ്ടായിരത്തോളം പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാനും സമാജത്തിന്​ കഴിഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കായി സൗജന്യ വിമാനയാത്രയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുരിതമനുഭവിക്കുന്നവർക്ക്​ ഭക്ഷ്യവസ്​തുക്കളുടെ വിതരണവും നടത്തുന്നുണ്ടെന്ന്​ പി.വി. രാധാകൃഷ്​ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. 

Tags:    
News Summary - bahrain 1 lakhs relief fund covid death bahrain keraleeya samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.