വാഹനം കടയിലേക്ക് ഇടിച്ചു കയറി; യു.പി സ്വദേശിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ അൽഖർജിൽ കഴിഞ്ഞ ഞായറാഴ്​ചയുണ്ടായ​ സംഭവത്തിൽ മൻസൂർ അൻസാരി (29) എന്ന യുവാവാണ്​ മരിച്ചത്​. രാവിലെ എ​ട്ടോടെ ജോലിക്ക് പോകുന്നതിനായി അൽഖർജ് ഇശാരാ 17ലുള്ള പ്ലംബിങ്​ ഇലക്ട്രിക്കൽ ഷോപ്പിന് മുന്നിൽ ചായയും കുടിച്ചു നിൽക്കുകയായിരുന്ന ഇയാളുടെ നേരെ നിയന്ത്രണംവിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.

ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം പൂർണമായും തകർന്നു. അവിടെയുണ്ടായിരുന്ന മറ്റ്​ രണ്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തി​െൻറ മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിൻറ്​ കൺവീനർ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ഒമ്പത്​ വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു മൻസൂർ. അവിവാഹിതനാണ്. പിതാവി​െൻറ മരണത്തെ തുടർന്ന് കുറച്ചു മാസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്നു മൻസൂർ. നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - The Saudi vehicle crashed into the store; A tragic end for a native of U.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.