ഇന്ത്യന്‍ അംബാസഡര്‍ തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

മനാമ: ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ തൊഴില്‍-സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ബഹ്റൈന്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ബഹ്റൈന്‍െറ തൊഴില്‍ മേഖലയിലും വികസനപ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സമൂഹം നല്‍കിവരുന്ന സംഭാവനകളെ മന്ത്രി സ്മരിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു. രാജ്യത്തിന്‍െറ വളര്‍ച്ചയിലും പുരോഗതിയിലും വിദേശികള്‍ക്കും വലിയ പങ്കുണ്ടെന്നും ഇന്ത്യന്‍ സമൂഹമുള്‍പ്പെടെയുള്ളവരോട് ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. ബഹ്റൈന്‍ ഭരണകൂടവും ജനങ്ങളും ഇന്ത്യന്‍ തൊഴിലാളികളോടും സമൂഹത്തോടും കാണിക്കുന്ന സഹകരണത്തിനും സ്നേഹത്തിനും അംബാസഡര്‍ നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ഷങ്ങളായി തുടരുന്ന ദൃഡമായ ബന്ധത്തെ അംബാസഡര്‍ അനുസ്മരിച്ചു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.