അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് തയാറാക്കിയ പ്രത്യേക പാതകളിൽ നിയമം ലംഘിച്ച് സഞ്ചരിക്കുന്ന വാഹനങ്ങൾ
മനാമ: അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് തയാറാക്കിയ പ്രത്യേക പാതകളിൽ 3752 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. സ്കൂളുകൾക്കു സമീപം ഗതാഗതം സുഗമമാക്കുന്നതിന് ചുമതലപ്പെടുത്തിയ ട്രാഫിക് ഉദ്യോഗസ്ഥർ വഴിയാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്.
തുടർച്ചയായി നിയമലംഘനം നടത്തിയ 95 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. പുതിയ അധ്യയന വർഷം ആരംഭിച്ചശേഷം സ്കൂളുകൾക്കു സമീപമുള്ള റോഡുകളിലാണ് കൂടുതൽ നിയമലംഘനങ്ങൾ ഉണ്ടായിട്ടുള്ളത്. നിയമലംഘനത്തെക്കുറിച്ച് ശക്തമായ ബോധവത്കരണം നേരത്തേ നടത്തിയിരുന്നു. എമർജൻസി പാതകളിലൂടെ വാഹനമോടിക്കുന്നത് ഗതാഗത സുരക്ഷയെ ബാധിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.