മനാമ: ആഗതമായ പുണ്യമാസത്തിന്റെ പരിശുദ്ധി ഒട്ടും കുറയാതെ തങ്ങളുടെ കർമങ്ങളിൽ സ്വാംശീകരിക്കാൻ ഓരോ വിശ്വാസിയും ജാഗ്രത പുലർത്തണമെന്ന് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി വിശ്വാസ സമൂഹത്തെ ഓർമിപ്പിച്ചു.
ജംഇയ്യത്തു തർബിയത്തുൽ ഇസ്ലാമിയയുടെ നേതൃത്വത്തിൽ ഉമ്മുൽ ഹസം കിങ് ഖാലിദ് മസ്ജിദിൽ നടന്ന അഹ്ലൻ റമദാൻ പ്രഭാഷണ പരിപാടിയിൽ ‘മാറുന്ന കാലവും മാറാത്ത മാസവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിലെ പിന്തുടർച്ചാവകാശ നിയമത്തിൽ വർത്തമാനകാലത്ത് നടക്കുന്ന വിമർശനങ്ങൾ മതത്തെ ശരിയായ രീതിയിൽ മനസ്സിലാക്കാത്തതിന്റെ പരിണതഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യാഖൂബ് ഈസ്സ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതവും ജനറൽ സെക്രട്ടറി രിസാലുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.