എയർ സുവിധ പിൻവലിക്കൽ;ഒഴിവായത് രണ്ട് വർഷക്കാലത്തെ യാത്രാ ദുരിതം

മസ്കത്ത്:കഴിഞ്ഞ 27 മാസക്കാലമായി ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ദുരിതം സമ്മാനിച്ചാണ് എയർ സുവിധ പിൻവലിച്ചത്. പ്രവാസികൾ നിരന്തരമായി നൽകിയ നിവേദനങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വന്നു. എയർ സുവിധയുടെ പേരിൽ യാത്ര മുടങ്ങിയവരും വിമാനത്താവളത്തിൽ നിന്ന് തിരിച്ചു വന്നവരും നിരവധിയാണ്.കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളും ഏർപ്പെടുത്തിയ യാത്ര രജിസ്ട്രേഷനുകളും യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ് ടിച്ചിരുന്നു.

ഒമാൻ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞിട്ടും എയർ സുവിധ രജിസ്ട്രേൻ നിർബന്ധമായിരുന്നു. ഇതൊന്നും അറിയാതെ വിമാനത്താവളത്തിൽ എത്തിയവർ ചില്ലറ പൊല്ലാപ്പൊന്നുമല്ല അനുഭവിച്ചത്. 2020 ആഗസ്റ്റിലാണ് എയർ സുവിധ പോർട്ടൽ ആരംഭിച്ചത്. ഡൽഹി എയർപോർട്ടിന്‍റെ സൈറ്റ് വഴിയാണ് ഫോറം ലഭിച്ചിരുന്നത്. ആദ്യ കാലങ്ങളിൽ സൈറ്റ് കണ്ട് പിടിക്കാൻ കൂടി ഏറെ പ്രയാസപ്പെട്ട നിരവധി പേരുണ്ട്. ഫോറം പൂരിപ്പിക്കുന്നതോടൊപ്പം പാസ്പോർട്ട് കോപ്പി, പി.സി.ആർ കേപ്പി, അല്ലെങ്കിൽ വാക്സിനേഷൻ കോപ്പി തുടങ്ങിയവ പോർട്ടറിൽ അപ്ലോഡ് ചെയ്യുകയും വേണമായിരുന്നു. ആദ്യ കാലങ്ങളിൽ 96 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ റിപ്പോർട്ട് 72 മണിക്കൂറിനുള്ളിൽ അപ്ലോഡ് ചെയ്യണമായിരുന്നു.

കൃത്യമായി ഫോറം പൂരിപ്പിക്കാത്താവർക്ക് എയർ സുവിധയുടെ യാത്രാ ഫോറവും ലഭിക്കുകമായിരുന്നില്ല. ഇത്തരം സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയെന്നത് സാധാരണക്കാരന് പ്രയാസവുമായിരുന്നു. വന്ദേമാതരം വിമാന സർവിസുകൾ നടത്തിയിരുന്ന കാലത്ത് സമൂഹിക പ്രവർത്തകരും മറ്റുമാണ് എയർ സുവിധ പൂരിപ്പിച്ച് നൽകിയിരുന്നത്. എന്നാൽ ട്രാവൽ ഏജൻറുകൾ വിമാന ടിക്കറ്റുകൾ നൽകാൻ തുടങ്ങിയതോടെ ടിക്കറ്റിനോടൊപ്പം എയർ സുവിധ ഫോമും പൂരിപ്പിച്ച് നൽകാൻ തുടങ്ങിയത് യാത്രക്കാർക്ക് അനുഗ്രഹമായി. ഇത്തരം സേവനങ്ങൾക്ക് നിരക്ക് ഈടാക്കിയ ട്രാവൽ ഏജൻറുമാരുമുണ്ട്.

കഴിഞ്ഞ ഏതാനുംമാസങ്ങളായി എയർ സുവിധയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അടക്കമുള്ള പലതും അപ്ലോഡ് ചെയ്യേണ്ടതില്ലായിരുന്നു. യാത്രാ വിവരങ്ങളും ഡിക്ലറേഷനും മാത്രം ആവശ്യമായി വന്നത് യാത്രയുടെ പ്രയാസം കുറക്കാൻ സഹായകമായി. ഏതായാലും എയർ സുവിധ പിൻവലിച്ചത് ഇന്ത്യയിലേക്കുള്ള വിദേശികൾ അടക്കമുള്ള എല്ലാ യാത്രക്കാർക്കും അനുഗ്രഹമായിട്ടുണ്ട്. 

Tags:    
News Summary - flying into india from abroad will no longer need to fill out air suvidha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.