മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് െഡസ്ക് വഴി 55ാമത് ബാച്ചിൽ അപേക്ഷ നൽകിയവരുടെ നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തിയതായി ഭാരവാഹികൾ അറിയിച്ചു. നോർക്ക തിരുവനന്തപുരം ഓഫിസിൽനിന്ന് ജഗദീഷ് ശിവൻ കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളക്ക് കൈമാറി. വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത്, നോർക്ക ഹെൽപ് ഡെസ്ക് കൺവീനർ രാജേഷ് ചേരാവള്ളി, സമാജം മെംബർഷിപ് സെക്രട്ടറി ശരത് നായർ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ലൈബ്രറി സെക്രട്ടറി വിനൂപ്, നോർക്ക അംഗം സക്കറിയ ടി. എബ്രഹാം എന്നിവർ സംബന്ധിച്ചു.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സമാജം നോർക്ക ഓഫിസിൽനിന്ന് അറിയിക്കുന്നത് അനുസരിച്ച് അപേക്ഷ നൽകിയവർക്ക് രസീതുമായി എത്തി കാർഡുകൾ കൈപ്പറ്റാം. വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ 8.30 വരെ നോർക്ക ഒാഫിസ് തുറന്നുപ്രവർത്തിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 3532066 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.