മനാമ: റിയാദിലെ എണ്ണശുദ്ധീകരണശാലക്കുനേരെ നടന്ന ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഭീകരാക്രമണമാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ തരത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അപലപിക്കുന്നുവെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, മേഖലയുടെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.