മനാമ: ഹമദ് രാജാവിന്റെ സിംഹാസനാരോഹണ രജത ജൂബിലി പ്രമാണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (CBB) വെള്ളി സ്മാരക നാണയങ്ങൾ പുറത്തിറക്കി. 1000 നാണയങ്ങളാണ് പുറത്തിറക്കിയത്. നാണയത്തിന്റെ മുൻവശത്ത് ഹമദ് രാജാവിന്റെ ഛായാചിത്രവും സിൽവർ ജൂബിലി ലോഗോയുമുണ്ട്.
മറുവശത്ത് അൽ സാഖിർ പാലസും ചിത്രീകരിച്ചിരിക്കുന്നു. അത്യാധുനിക 3D സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നാണയം രൂപകൽപന ചെയ്തിട്ടുള്ളത്. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ആദ്യമായാണ് ഇത്തരം നാണയം രൂപകൽപന ചെയ്യുന്നത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം, നാണയത്തിന്റെ വിൽപനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) വഴി ചാരിറ്റബ്ൾ ഓർഗനൈസേഷനുകൾക്ക് നൽകും. നാണയത്തിന്റെ വിൽപന ഉടൻ പ്രഖ്യാപിക്കും.
‘മവാഇദ്’ നാഷനൽ അപ്പോയിന്റ്മെന്റ് സിസ്റ്റം ആപ് വഴി ബുക്ക് ചെയ്യാം. www.bahrain.bh/apps എന്ന ഇ-ഗവൺമെന്റ് ആപ് സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.