മനാമ: ജി.സി.സി നേതാക്കളുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഈജിപ്തിലെ ശറമുശ്ശൈഖിൽ നടന്ന 27ാമത് യു.എൻ ഫ്രെയിംവർക് കൺവെൻഷനിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് പകരം പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ ബിൻ അഹ്മദ് അൽ ജുബൈർ, കുവൈത്ത് കിരീടാവകാശിയും കുവൈത്ത് അമീറിന്റെ പ്രതിനിധിയുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരടക്കമുള്ള നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തുകയും പരസ്പര സഹകരണം ശക്തമാക്കുന്നതിനുളള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.