മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ ക്രിസ്മസ്, ന്യൂ ഇയർ ശുശ്രൂഷകൾക്കായും ഇടവക സംഗമം പരിപാടിക്കായും എത്തിച്ചേർന്ന പാത്രിയാർക്കീസ് ബാവായുടെ മലങ്കര ആഫയർസ് സെക്രട്ടറി മർക്കോസ് മോർ ക്രിസ്റ്റോഫൊറോസ് മെത്രാപൊലീത്തക്ക് ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.
മാനേജിങ് കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചു.പള്ളിയുടെ ഈ വർഷത്തെ ഇടവക സംഗമവും ക്രിസ്മസ് ആൻഡ് ന്യൂ ഇയർ പ്രോഗ്രാമും 27ന് അൽ രാജാ സ്കൂളിൽ വൈകീട്ടു അഞ്ചുമുതൽ നടക്കും.
മർക്കോസ് മോർ ക്രിസ്റ്റോഫൊറോസ് മെത്രാപൊലീത്ത ക്രിസ്മസ് സന്ദേശം നൽകും. ബഹ്റൈനിലെ പ്രമുഖ വ്യക്തികൾ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സൺഡേ സ്കൂൾ കുട്ടികൾ, ഭക്തസംഘടന പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ, ക്രിസ്മസ് കരോൾ ഗാനങ്ങൾ എന്നിവ അരങ്ങേറും. കുട്ടികൾക്കുള്ള ന്യൂ ഇയർ ഗിഫ്റ്റ് വിതരണവും നടക്കും.
പരിപാടികൾക്ക് ഇടവക വികാരി ഫാ. ജോൺസ് ജോൺസൺ, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.