മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് - പുതുവത്സര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായെ എയർപോർട്ടിൽ സ്വീകരിച്ചു.
കത്തീഡ്രൽ വികാരി ഫാ. ജേക്കബ് തോമസ്, സഹ വികാരി ഫാ. തോമസുകുട്ടി പി എൻ, 2024 വർഷത്തെ കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം, 2025 വർഷത്തെ ട്രസ്റ്റി സജി ജോർജ്ജ്, സെക്രട്ടറി ബിനു എം ഈപ്പൻ, 2024-2025 വർഷത്തെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അധ്യാത്മീക സംഘടന ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.