? ഞാൻ വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയിട്ട് ഒരു വർഷത്തിൽ കൂടുതലായി. ഒരു വർഷത്തെ ഫൈൻ നിലവിലുണ്ട്. എനിക്ക് നാട്ടിൽ പോകാൻ എന്തെങ്കിലും തടസ്സമുണ്ടോ?
• ഒരു വർഷത്തെ പിഴ നൽകി താങ്കൾക്ക് തിരികെ പോകുന്നതിന് തടസ്സമില്ല. വിസ ഇല്ലാതെ ഇവിടെ കൂടുതൽ സമയം താമസിച്ചതുകൊണ്ട് തിരികെ ഇവിടെ ജോലിക്ക് വരുന്നത് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിന്റെ തീരുമാനപ്രകാരമായിരിക്കും. സാധാരണ ഇവിടെ അധികമായി താമസിച്ചയാൾ പിഴ നൽകി പോയാൽ തിരികെ വരാൻ അനുവദിക്കാറില്ല. ഒരു എൽ.എം.ആർ.എ ഏജന്റ് മുഖേന ഫൈൻ നൽകി വിസിറ്റ് വിസയുടെ കാലാവധി പോകുന്ന ദിവസം വരെ നീട്ടി വാങ്ങിയ ശേഷം മാത്രമേ തിരികെ പോകാൻ സാധിക്കുകയുള്ളൂ.
?എന്റെ തൊഴിൽ വിസ കാലാവധി അടുത്ത ആഴ്ച അവസാനിക്കുകയാണ്. എന്റെ തൊഴിലുടമ അവസാന നിമിഷമാണ് തൊഴിൽ കരാർ പുതുക്കുന്നില്ലെന്ന് അറിയിച്ചത്. നേരത്തേ തൊഴിൽ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പേ വിസ റദ്ദുചെയ്താൽ ഒരു മാസത്തെ ഗ്രേസ് പിരിയഡ് ലഭിക്കുമായിരുന്നു. ആ രീതി ഇപ്പോ ഇല്ല എന്ന് കേൾക്കുന്നു. ശരിയാണോ? എനിക്ക് ഒരു മാസംകൂടി ഇവിടെ താമസിക്കാൻ എന്താണ് ചെയ്യേണ്ടത്?
• എൽ.എം.ആർ.എ ഇപ്പോൾ സാധാരണ രീതിയിൽ 30 ദിവസത്തെ ഗ്രേസ് പിരിയഡ് നൽകുന്നില്ല. വിസ തീരുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പേ ഓൺലൈൻ മുഖേന ജോലി മാറാൻ അനുവദിക്കുകയോ, വിസ തീരുന്നതിനു മുമ്പ് ഇവിടെനിന്ന് മടങ്ങിപ്പോവുകയോ ചെയ്യണം. വിസ കാലാവധി കഴിഞ്ഞാൽ എൽ.എം.ആർ.എ ഫീസ് നൽകി ഇപ്പോഴത്തെ തൊഴിലുടമക്കോ പുതിയ തൊഴിലുടമക്കോ വിസ നീട്ടി നൽകാൻ സാധിക്കും. പുതിയ തൊഴിലുടമ അദ്ദേഹത്തിന് തൊഴിൽ വിസ ലഭിക്കാൻ അർഹതയുണ്ടെന്ന് തെളിയിക്കണം. തിരികെ പോകാനാണെങ്കിൽ ഇപ്പോഴത്തെ തൊഴിലുടമ ടിക്കറ്റ് നൽകിയാൽ വിസ നീട്ടി നൽകും. അതിന്റെ ഫീസ് എൽ.എം.ആർ.എക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.