ബറ്റെൽകോ റാഫിൾ വിജയിയെ പ്രഖ്യാപിച്ചു

മ​നാ​മ: ബി​യോ​ൺ ഗ്രൂ​പ്പി​ന്റെ ഭാ​ഗ​മാ​യ ബ​റ്റെ​ൽ​കോ ഫോ​ർ​എ​വ​ർ ഹോം ​റാ​ഫി​ൾ കാ​മ്പ​യി​ൻ ജേ​താ​വി​നെ സി​റ്റി സെ​ന്റ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ഖ്യാ​പി​ച്ചു. ഡി​ജി​റ്റ​ൽ സ്പി​ൻ ദ ​വീ​ലി​ൽ ബ​റ്റെ​ൽ​കോ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 1000 ദി​നാ​ർ വ​രെ സ​മ്മാ​നം നേ​ടു​ന്ന​തി​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രു​ന്നു. ബ​റ്റെ​ൽ​കോ ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ മൈ​തം അ​ബ്ദു​ല്ല​യാ​ണ് റാ​ഫി​ൾ ജേ​താ​വാ​യ അ​ലി അ​മീ​ൻ അ​ൽ​സാ​ത്തി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്.

ദി​യാ​ർ അ​ൽ മു​ഹ​റ​ഖി​ലെ ആ​ഡം​ബ​ര വി​ല്ല​യാ​ണ് ജേ​താ​വി​ന് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. താ​നാ​ണ് വി​ജ​യി എ​ന്ന് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് അ​ലി അ​മീ​ൻ അ​ൽ​സാ​ത്തി പ​റ​ഞ്ഞു. അ​മൂ​ല്യ​മാ​യ ഈ ​സ​മ്മാ​നം ന​ൽ​കി​യ​തി​ന് ബ​റ്റെ​ൽ​കോ​യോ​ട് ന​ന്ദി പ​റ​യു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 2022 ജൂ​ലൈ​യി​ലാ​ണ് ബ​റ്റെ​ൽ​കോ റാ​ഫി​ൾ കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​ത്. 

Tags:    
News Summary - Batelco raffle winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.