ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

ബി.​കെ.​എ​സ്-​ഡി.​സി അ​ന്ത​ർ​ദേ​ശീ​യ പു​സ്ത​കോ​ത്സ​വം ഇ​ന്നു​മു​ത​ൽ

മ​നാ​മ: ബി.​കെ.​എ​സ്-​ഡി.​സി അ​ന്ത​ർ​ദേ​ശീ​യ പു​സ്ത​കോ​ത്സ​വം -2024 ന് ​വ്യാ​ഴാ​ഴ്ച തി​രി തെ​ളി​യും. സെ​ഗ​യ്യ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ആ​ണ് പു​സ്ത​കോ​ത്സ​വം ന​ട​ക്കു​ന്ന​ത്. പ്ര​മു​ഖ ന​ട​ൻ പ്ര​കാ​ശ് രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​ര​വ​ധി പ്ര​ഗ​ല്ഭ​രാ​യ വ്യ​ക്തി​ക​ൾ അ​തി​ഥി​ക​ളാ​യെ​ത്തും. വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളും അ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ എ​ട്ടു വ​രെ നീ​ളു​ന്ന മേ​ള​യി​ൽ 8,000ത്തി​ല​ധി​കം വ്യ​ത്യ​സ്ത ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള 1,00,000ത്തി​ല​ധി​കം പു​സ്‌​ത​ക​ങ്ങ​ളു​ണ്ടാ​കും. മ​ല​യാ​ളം ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലു​ള്ള ക്ലാ​സി​ക്കു​ക​ൾ, പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ജീ​വ​ച​രി​ത്ര​ങ്ങ​ൾ, ബാ​ല​സാ​ഹി​ത്യ​ങ്ങ​ൾ, സ്വ​യം സ​ഹാ​യ ഗൈ​ഡു​ക​ൾ, പാ​ച​ക​പു​സ്ത​ക​ങ്ങ​ൾ, നോ​വ​ലു​ക​ൾ, ക​വി​ത​ക​ൾ, പ​ഠ​ന സ​ഹാ​യി​ക​ൾ, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ, ആ​ത്മീ​യ കൃ​തി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പു​തു​ത​ല​മു​റ വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പു​സ്ത​ക​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഓ​രോ ദി​വ​സ​വും പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ, സാം​സ്കാ​രി​ക പ്ര​തി​ഭ​ക​ൾ, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​ക്കാ​ഴ്ച​ക​ളും ക​ഥ​ക​ളും പ​ങ്കു​വെ​ക്കും ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും എ​ല്ലാ ദി​വ​സ​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​വും ത​ന​താ​യ ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കാ​ലി​ഡോ​സ്‌​കോ​പ്പ്: ഇ​ന്ത്യ​ൻ ക​ലാ​രൂ​പ​ങ്ങ​ളി​ലേ​ക്കു​ള്ള ആ​ർ​ക്കേ​ഡാ​ണ് ഹൈ​ലൈ​റ്റു​ക​ളി​ലൊ​ന്ന്. ബി.​കെ.​എ​സ് ഫോ​ട്ടോ​ഗ്ര​ഫി ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​കും.

കൂ​ടാ​തെ, എ​ഴു​ത്തു​കാ​രു​മാ​യു​ള്ള മു​ഖാ​മു​ഖം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ഥ​പ​റ​ച്ചി​ൽ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​യി​രി​ക്കും. സ​മാ​ജം ചി​ത്ര​ക​ലാ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​റ്റി പെ​യി​ന്റി​ങ് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി​രി​ക്കും. അ​ഖി​ൽ ധ​ർ​മ​രാ​ജ്, ഡോ. ​സൗ​മ്യ സ​രി​ൻ, അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ഉ​ണ്ണി ബാ​ല​കൃ​ഷ്‌​ണ​ൻ, ലി​ജീ​ഷ് കു​മാ​ർ, അ​ശ്വ​തി ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ഹ്‌​റൈ​നി​ലെ​ത്തും.

ആ​ദ​ർ​ശ് മാ​ധ​വ​ൻ കു​ട്ടി, അ​ഡ്വ. ജ​ലീ​ൽ, ബി​ജി തോ​മ​സ് തു​ട​ങ്ങി​യ ബ​ഹ്‌​റൈ​നി​ലെ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളും പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും. പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ ആ​റി​ന് സ​മാ​ജ​ത്തി​ൽ ഫു​ഡ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​ന​യ​ച​ന്ദ്ര​ൻ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി 39215128 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ളീ​യ സ​മാ​ജം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ദി​ലീ​ഷ് കു​മാ​ർ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ ,സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, ബു​ക്ക്‌​ഫെ​സ്റ്റ് ക​ൺ​വീ​ന​ർ ഹ​രീ​ഷ് നാ​യ​ർ, കാ​ലി​ഡോ​സ്കോ​പ്പ് ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് വെ​ള്ളൂ​ക്കൈ, സാ​ഹി​ത്യ​വേ​ദി ക​ൺ​വീ​ന​ർ സ​ന്ധ്യ ജ​യ​രാ​ജ്, ഭാ​ര​വാ​ഹി​ക​ളാ​യ ദേ​വ​ദാ​സ് കു​ന്ന​ത്ത്, നൗ​ഷാ​ദ് മു​ഹ​മ്മ​ദ്,ഡി.​സി ബു​ക്സ് പ്ര​തി​നി​ധി രാ​ജ്മോ​ഹ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - BKS-DC International Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.