മനാമ: ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി നാല് ആംബുലൻസുകളും രണ്ട് മൊബൈൽ ക്ലിനിക്കുകളും കാഫ് ഹ്യുമാനിറ്റേറിയൻ സംഭാവന നൽകി.റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് കഴിഞ്ഞ ദിവസം ആംബുലൻസുകൾ കൈമാറി. ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് കാഫ് ഹ്യുമാനിറ്റേറിയൻ സി.ഇ.ഒ മുഹമ്മദ് ജാസിം സയ്യാറിൽനിന്നും ആംബുലൻസുകൾ ഏറ്റുവാങ്ങി.
സീഫിലെ ആർ.എച്ച്.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള നാല് ആംബുലൻസുകളും മരുന്നടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള രണ്ട് മൊബൈൽ ക്ലിനിക്കുകളും നൽകിയത്. ഗസ്സയിൽ യുദ്ധക്കെടുതി അനുഭവിക്കുന്ന സാധാരണക്കാർക്ക് ഇത് വലിയ സഹായമാകുമെന്ന് കരുതുന്നതായി ജാസിം മുഹമ്മദ് സയ്യാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.