മനാമ: കനോലി നിലമ്പൂർ കൂട്ടായ്മ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ 'കനോലിയൻസ് കപ്പ് സീസൺ വൺ' ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ലോകകപ്പിന്റെ മുന്നോടിയായി നവംബർ 17ന് ബുർഹാമ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ആറു ടീമുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷബീർ മുക്കൻ, വി.കെ. രാജേഷ്, അൻവർ നിലമ്പൂർ, തസ്ലീം തെന്നാടൻ, തോമസ് വർഗീസ് ചുങ്കത്തിൽ, ജ്യോതിഷ് എന്നിവരെ ടീം മാനേജർമാരായി തെരഞ്ഞെടുത്തു.
സംഘാടക സമിതി യോഗത്തിൽ കൺവീനർമാരായ ആഷിഫ് വടപുറം, തസ്ലീം തെന്നാടൻ, റസാഖ് കരുളായി തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സുബിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.