മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഖുറിയാത്തിൽ കാറിന് തീപിടിച്ചു. ഹൈഫെസ് ഏരിയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അറ്റകുറ്റപ്പണികൾ നടത്തണമെന്നും അഗ്നിശമന ഉപകരണം ഉറപ്പുവരുത്തുകയും വേണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.