പ്ര​വാ​സി​ക​ൾ​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്തി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യെ അ​ഭി​ന​ന്ദി​ച്ച് ഒ.​ഐ.​സി.​സി

മ​നാ​മ: പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പാ​ർ​ല​മെ​ന്റി​ൽ സ്വ​കാ​ര്യ ബി​ൽ അ​വ​ത​രി​പ്പി​ച്ച ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യെ അ​ഭി​ന​ന്ദി​ച്ച് ഒ.​ഐ.​സി.​സി. ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ വെ​ക്കേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലും വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ലും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ ത​ന്റെ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ക​മ്പോ​ള​വും ആ​വ​ശ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വ്യോ​മ​യാ​ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ നി​ല​വി​ലു​ള്ള അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ്ര​തി​രോ​ധി​ച്ചു. പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ൽ ആ​ദ്യ പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ എം.​പി പ്ര​വാ​സി​ക​ളു​ടെ ര​ക്ഷ​ക​നാ​യി മാ​റി​യെ​ന്ന് ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Congratulated MP Shafi Parambil who raised his voice for expatriates-OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.