മനാമ: ജനബിയ റോഡ് നവീകരണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ വ്യക്തമാക്കി. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൽമാൻ സിറ്റി പ്രവേശന പാത നവീകരണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയത്. നാല് കിലോ മീറ്റർ റോഡ് ആറുവരിയായി മാറ്റാനാണ് പദ്ധതി. അതുവഴി മണിക്കൂറിൽ 10,500 വാഹനങ്ങളെ ഉൾക്കൊള്ളാനും സാധിക്കും.
മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള പൈപ്പുകൾ, അനുവദനീയ ഇടങ്ങളിലെ പാർക്കിങ് ഏരിയകൾ, റോഡ് ബാരിക്കേഡുകൾ, സിഗ്നലുകൾ, പാതക്കിരുവശവുമുള്ള സൗന്ദര്യവത്കരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കുക. ഹാജി ഹസൻ കോൺട്രാക്റ്റിങ് കമ്പനിക്കാണ് നിർമാണ പ്രവർത്തനങ്ങളുടെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.