ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇന്ന് നടത്തുന്ന കൗൺസലിങ് ക്ലാസുകള്‍ക്ക് നേതൃത്വം നൽകാന് എത്തിയ റവ. ഫാദര്‍ സജി മേക്കാട്ടിനെ കത്തീഡ്രല്‍
ഭാരവാഹികള്‍ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ നടത്തുന്ന 12 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള യുവതി-യുവാക്കൾക്കും അവരുടെ മാതാപിതാക്കൾക്കുമായുള്ള കൗൺസലിങ് ക്ലാസ് ഇന്ന് രാവിലെ എട്ടു മണി മുതൽ വൈകീട്ട് നാലു വരെ കത്തീഡ്രലിൽ നടത്തപ്പെടും.
യുവ ഹൃദയങ്ങൾക്കും കുടുംബങ്ങൾക്കും മാർഗനിർദേശവും പ്രോത്സാഹനവും മാനസികാരോഗ്യ അവസ്ഥകളെ നേരിടുന്നതിനും സമ്മർദം, ഉത്കണ്ഠ, മറ്റു വൈകാരിക വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ എന്നിവ നൽകും.
ഇതിനായി രൂപകൽപ്പന ചെയ്ത പ്രത്യേക കൗൺസലിങ് ക്ലാസ് പ്രശസ്ത കൗൺസലറും തിരുവനന്തപുരം സ്റ്റുഡന്റസ് സെന്റർ ഡയറക്ടറും ഐ.എ.എസ് ഹബ് സിവിൽ സർവിസ് അക്കാദമി അഡ്മിനിസ്ട്രേറ്ററും കൂടിയായ റവ. ഫാദര്‍ സജി മേക്കാട്ട് നേതൃത്വം നൽകും.
ഈ കാലഘട്ടത്തിനു അനിവാര്യമായ ഇത്തരം കൗൺസലിങ് ക്ലാസുകളിൽ ഏവരും പങ്കെടുക്കുമെന്ന് കത്തീഡ്രൽ വികാരി റവ. ഫാ ജേക്കബ് തോമസ്, സഹ വികാരി റവ. ഫാ തോമസ്കുട്ടി പി. എൻ , കത്തീഡ്രൽ ട്രസ്റ്റി സജി ജോർജ്, കത്തീഡ്രൽ സെക്രട്ടറി ബിനു എം. ഈപ്പൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.