1. ഒരു തൊഴിലാളി സ്വന്തം പാസ്പോർട്ട്, സി.പി.ആർ, തൊഴിൽ കരാറിെൻറ കോപ്പി എന്നിവ കൈയിൽ സൂക്ഷിക്കണം. പാസ്പോർട്ട് സ്വന്തമായതിനാൽ നമ്മൾ തന്നെയാണ് അത് സൂക്ഷിക്കേണ്ടത്. എന്തെങ്കിലും കാരണവശാൽ തൊഴിലുടമയുടെ കൈവശം പാസ്പോർട്ട് കൊടുക്കുകയാണെങ്കിൽ അത് നൽകി എന്നതിെൻറ രേഖ വാങ്ങി സൂക്ഷിക്കണം.
പാസ്പോർട്ട് ആവശ്യമുള്ളപ്പോൾ തിരികെ ലഭിക്കാൻ ഇത് ആവശ്യമാണ്. പാസ്പോർട്ടിെൻറ കോപ്പിയാണ് കൈയിലുള്ളതെങ്കിൽ അതിെൻറ ആദ്യത്തെ രണ്ട് പേജുകൾ, താമസ വിസയുള്ള പേജ്, അവസാനത്തെ പേജ് എന്നിവ ഉണ്ടായിരിക്കണം. ഇവ സ്വന്തമായി സൂക്ഷിക്കാൻ പ്രയാസമാണെങ്കിൽ വിശ്വാസമുള്ള ആരെയെങ്കിലും ഏൽപിക്കണം.
2. ഇവിടുത്തെ നിയമങ്ങൾ പാലിക്കുക. നിയമലംഘനങ്ങൾ ഒരിക്കലും ആരെയും സഹായിക്കില്ല. ഇവ പാലിക്കേണ്ടത് ഒാരോ വിദേശിയുടെയും കടമയാണ്.
3. പാസ്പോർട്ട്, സി.പി.ആർ എന്നിവയോ പകർപ്പോ ആർക്കും നൽകരുത്. കാരണം, ഇവയുടെ പകർപ്പ് ഉപയോഗിച്ച് ടെലിഫോൺ തുടങ്ങിയ സേവനങ്ങൾ താങ്കളുടെ പേരിൽ വാങ്ങി ഉപയോഗിക്കാൻ സാധിക്കും. ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ പൊലീസിൽ പരാതി നൽകണം.
4. ഒരു വിധത്തിലുള്ള പണം ഇടപാടിലും ഏർപ്പെടരുത്. ചിട്ടി, മറ്റ് ഇൻസ്റ്റാൾമെൻറ് സ്കീമുകൾ എന്നിവക്ക് നിയമ പരിരക്ഷ ലഭിക്കില്ല. സെൻട്രൽ ബാങ്കിെൻറ ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനത്തിനും പണമിടപാട് നടത്താൻ അനുമതിയില്ല. കടകളിൽനിന്ന് ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങാൻ നിയമതടസ്സമില്ല.
6. ശാരീരികമായി ആരെങ്കിലും നിങ്ങളെ ഉപദ്രവിച്ചാൽ 24 മണിക്കൂറിനുള്ളിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. നിങ്ങളുടെ തൊഴിലുടമയാണ് ഉപദ്രവിക്കുന്നതെങ്കിലും പരാതി നൽകണം.
7. ടെലിഫോൺ നമ്പറോ വിലാസമോ മാറിയാൽ ഉടൻ എൽ.എം.ആർ.എയിൽ വിവരം അറിയിക്കണം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.