മനാമ: ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് 'സ്മാർട്ടായി അയക്കൂ; സ്മാർട്ടായി നേടൂ'കാമ്പയിെൻറ ഒന്നാംഘട്ട നറുക്കെടുപ്പ് റിഫ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്നു.നറുക്കെടുപ്പിൽ സമ്മാനാർഹരായവർ: മഹേന്ദ്രകുമാർ സിങ് (സാംസങ് നോട്ട് 20), ജാസ്പർ ജയിംസ് (സാസംങ് യു.എച്ച്.ഡി ടി.വി), പുളിക്കൽ നവാസ് മുഹമ്മദ് (ആപ്പിൾ െഎപാഡ്), ഖാൻ സാനി അസ്നൈൻ (ആപ്പിൾ െഎപാഡ്), പ്രേംകുമാർ റായ് (സ്മാർട്ട് വാച്ച്), ബോബി മാത്യു (കാനൻ കാമറ), കഫിറുൽ ഇസ്ലാം (സൗണ്ട്ബാർ), അനിൽ കുമാർ മൂർക്കോത്ത് (സൗണ്ട് ബാർ), ചേതൻ കുമാർ (20 ദിനാർ ലുലു വൗച്ചർ), രമണൻ രാമദാസ് (20 ദിനാർ ലുലു വൗച്ചർ), മുഹമ്മദ് ഷാഹിദ് (20 ദിനാർ ലുലു വൗച്ചർ), റയിമുൻഡോ പൽമ റമോസ് (20 ദിനാർ ലുലു വൗച്ചർ), ഹമദ് അലി ജാബിർ (20 ദിനാർ ലുലു വൗച്ചർ), മിസാൻ അസീസ് (20 ദിനാർ ലുലു വൗച്ചർ), അമീൻ മുഹമ്മദ് അബ്ദുല്ല (20 ദിനാർ ലുലു വൗച്ചർ).
ആകർഷക സമ്മാനങ്ങളാണ് ഇൗ കാമ്പയിനിലൂടെ ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഒാരോ തവണയും ലുലു എക്സ്ചേഞ്ച് വഴിയും ലുലു മണി ആപ് വഴിയും പണമയക്കുന്നവർക്ക് നിരവധി സമ്മാനങ്ങൾ ലഭിക്കുന്നുവെന്നതാണ് ഇൗ പദ്ധതിയുടെ പ്രത്യേകത. കൂടാതെ ലുലു മണി ആപ് മുഖേന പണമയക്കുന്നവർക്ക് സമ്മാനങ്ങൾ നേടാനുള്ള ഇരട്ട അവസരങ്ങളുമുണ്ട്.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയാണ് ഇൗ സമ്മാന പദ്ധതിയുടെ കാലാവധി. കൂടുതൽ തവണ പണമയക്കുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കാനുള്ള അവസരങ്ങളും കൂടും. അടുത്ത നറുക്കെടുപ്പ് ഡിസംബർ മൂന്നിന് ഹിദ്ദ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് lulu.app.link/LuLuMoneyApp സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.