മനാമ: ഫിഫ ലോക റാങ്കിങ്ങിൽ താഴേക്കിറങ്ങി ബഹ്റൈൻ. കഴിഞ്ഞ ദിവസം പുതുക്കിയ ദേശീയ പുരുഷ ഫുട്ബാൾ ടീമുകളുടെ റാങ്കിങ്ങിലാണ് മൂന്ന് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് ബഹ്റൈൻ താഴേക്കിറങ്ങിയത്.
നിലവിൽ 1290 പോയന്റുമായി 84ാം സ്ഥാനത്താണ് ടീം. നേരത്തേയുണ്ടായിരുന്ന 1305.52 പോയന്റിൽ നിന്ന് 15.52 പോയന്റുകളുടെ ഇടിവോടെയാണ് 1290ലെത്തിയത്. കഴിഞ്ഞ മാസം നടന്ന ഫിഫ ലോകകപ്പ് 2026നുള്ള ഏഷ്യൻ യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ടിൽ നേരിട്ട രണ്ട് തോൽവികളാണ് റാങ്കിങ് പട്ടികയിൽ താഴാൻ കാരണമായത്.
എന്നാൽ, ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (എ.എഫ്.സി) റാങ്കിങ്ങിൽ മാറ്റമില്ലാതെ 12ാം സ്ഥാനത്ത് തുടരുകയാണ് ടീം. എ.എഫ്.സി റാങ്കിങ്ങിൽ ജപ്പാനാണ് മുന്നിൽ. ലോക റാങ്കിങ്ങിൽ ജപ്പാൻ 15ാം സ്ഥാനത്തുമാണ്. ഏഷ്യൻ റാങ്കിങ്ങിൽ ജി.സി.സി രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഖത്തറാണ് മുന്നിൽ. തൊട്ടുപിന്നാലെ സൗദി അറേബ്യയാണ്. മൂന്നാം സ്ഥാനത്ത് യു.എ.ഇയും നാലാം സ്ഥാനത്ത് ഒമാനുമാണ് നിലയുറപ്പിച്ചത്. അഞ്ചാം സ്ഥാനത്താണ് ബഹ്റൈന്റെ സ്ഥാനം. തൊട്ടു പിന്നിലാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.