ലണ്ടൻ: ബ്രിട്ടണിലെ രാജാവ് ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പങ്കെടുത്തു.
ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്. ബ്രിട്ടനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ ചാൾസ് രാജാവിന് കഴിയട്ടെ എന്ന് ഹമദ് രാജാവ് ആശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും സഹകരണവും രാജാവ് അനുസ്മരിച്ചു. ചടങ്ങിൽ പങ്കെടുത്തതിന് ചാൾസ് മൂന്നാമൻ രാജാവ് ഹമദ് രാജാവിനോട് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.