സ്കൂൾ തലത്തിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏതാണ്ട് കഴിയാറായല്ലോ. ഇനി എല്ലാവരും ഡിഗ്രി അഡ്മിഷൻ എവിടെ വേണം എന്ന് തീരുമാനിക്കുന്ന സമയം ആണ്. യൂനിവേഴ്സിറ്റികൾ, കോളജുകൾ എല്ലാം പലരും നോക്കിവെച്ചിട്ടുണ്ടാകും. ചിലർ വിദേശ നാടുകളിൽ അഡ്മിഷൻ നോക്കുമ്പോൾ മറ്റു പലരും നാട്ടിലോ, ബഹ്‌റൈനിൽ തന്നെയോ മക്കളുടെ വിദ്യാഭ്യാസം തുടരണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. ബഹ്‌റൈനിൽ തന്നെ ജനിച്ചു വളർന്ന കുട്ടികൾക്ക് നാട്ടിലെ കോളജുകളിലും, ഹോസ്റ്റലുകളിലും പൊരുത്തപ്പെട്ടു പോകാൻ സാധിക്കുമോ എന്ന ആശങ്ക, റാഗിങ്, കാമ്പസുകളിലെ രാഷ്ട്രീയം, മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർധന എന്നീ ഘടകങ്ങളും പല രക്ഷിതാക്കളെയും മക്കളെ നാട്ടിലേക്കയക്കാതെ ഇവിടെ തന്നെ പഠനം തുടരാൻ പ്രേരിപ്പിക്കുന്നു.
പ്രവാസികളായ മാതാപിതാക്കളുടെ മക്കൾക്ക് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ, ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്ന, ഭാരത സർക്കാർ സ്ഥാപനമായ, ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, അഥവാ ഇഗ്നു, ബഹ്‌റൈൻ, സെഗായയിൽ പ്രവർത്തിക്കുന്ന യൂനിഗ്രാഡുമായി ചേർന്ന് വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സെൻട്രൽ യൂണിവേഴ്സിറ്റിയായ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഗ്‌നുവിന്‍റെ ചാൻസലർ ഭാരതത്തിന്‍റെ രാഷ്ട്രപതിയാണ്. ഇന്ത്യൻ യൂനിവേഴ്സിറ്റികൾക്ക് നൽകുന്ന ഗ്രേഡിങ്ങിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ഉള്ള യൂണിവേഴ്സിറ്റിയാണ് ഇഗ്നു. ഇന്ത്യക്കു പുറത്ത് വിദൂര വിദ്യാഭ്യാസം നൽകാൻ അധികാരമുള്ള ഏക ഇന്ത്യൻ യൂണിവേഴ്സിറ്റിയും ഇഗ്നു ആണ്.
കേന്ദ്ര സർക്കാറിന്‍റെ പുതിയ അക്കാഡമിക് പോളിസി പ്രകാരം പുനഃ ക്രമീകരിച്ച, ഏറ്റവുമധികം പ്രചാരത്തിൽ ഉള്ളതും, തൊഴിൽ സാധ്യത ഉള്ളതുമായ ഇഗ്നുന്‍റെ ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ്, എം.ബി.എ എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷനും, തുടർന്നുള്ള അധ്യയനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും യൂനിഗ്രാഡ് നൽകി വരുന്നു. മാർക്കറ്റ് ഡിമാൻഡ് അനുസരിച്ചുള്ള ഈ അക്കാദമിക് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിക്കുന്നത് വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. വിദ്യാർഥികൾക്ക് അവരുടെ താൽപ്പര്യങ്ങൾ പിന്തുടരാനും കരിയർ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും ഉതകുന്നതാണ് ഈ കോഴ്സുകൾ.
ലോകത്തെവിടെയും ഉപരിപഠനം ചെയ്യാൻ സാധിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചതാണ് ഇഗ്നുവിൻ്റെ കോഴ്സുകൾ. അന്താരാഷ്ട്ര നിലവാരം ഉള്ളതും, എന്നാൽ വിദ്യാർത്ഥികൾക്ക് എളുപ്പം പഠിച്ചു മനസ്സിലാക്കാൻ സാധിക്കുന്നതുമാണ് ഈ കോഴ്സുകൾ. നവീകരിച്ച കോഴ്സുകളുടെ ഘടനാപ്രകാരം ഇപ്പോൾ ബിരുദ കോഴ്സുകൾ വിദ്യാർഥികളുടെ താൽപര്യ പ്രകാരം മൂന്നു വർഷത്തെ ഡിഗ്രി കോഴ്സായോ, അല്ലെങ്കിൽ ഒരു വർഷം കൂടി പഠിച്ച്, നാലു വർഷത്തെ മേജർ ഡിഗ്രി കോഴ്സായോ ചെയ്യാവുന്നതാണ്. നാലു വർഷത്തെ ഡിഗ്രി കോഴ്സുകൾക്ക് പ്രാമുഖ്യം കൊടുക്കുന്ന വിദേശ യൂനിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിക്കാ ഈ മേജർ ഡിഗ്രി ഗുണം ചെയ്യും. ഇഗ്‌നുവിന്‍റെ കോഴ്സുകൾ അന്താരാഷ്ട്ര നിലവാരമനുസരിച്ച് ക്രെഡിറ്റ്സ് ആയി വിഭജിച്ചിട്ടുണ്ട്. ക്രെഡിറ്റ് ട്രാൻസ്ഫർ വഴി പഠിച്ചു കഴിഞ്ഞ വിഷയങ്ങളുടെ ക്രെഡിറ്റ്സ് പി.ജി.യിൽ ഇളവ് ചെയ്തു കിട്ടുവാനും, അങ്ങനെ പി.ജി. കോഴ്സിന്‍റെ ദൈർഘ്യം കുറച്ചു കിട്ടുവാനും ക്രെഡിറ്റ് ട്രാൻസ്ഫർ സഹായിക്കുന്നു. മാത്രമല്ല ഏതെങ്കിലും കാരണവശാൽ ഇടയ്ക്കു വെച്ച് ഡിഗ്രി പഠനം ഉപേക്ഷിക്കേണ്ടി വന്നാൽ, പിന്നീട് എപ്പോഴെങ്കിലും പഠനം തുടരുവാൻ ശ്രമിക്കുമ്പോൾ പാസ്സായ വർഷങ്ങളിൽ പഠിച്ചു കഴിഞ്ഞ ക്രെഡിറ്റ്സ് വീണ്ടും പഠിക്കേണ്ടി വരില്ല.
ജെയിൻ, മണിപ്പാൽ, അമിറ്റി തുടങ്ങി പേരുകേട്ട പല യൂണിവേഴ്സിറ്റികളുടെയും, ഓൺലൈൻ ഡിഗ്രി കോഴ്സുകളുടെ അംഗീഗ്രത സെൻറ്റർ ആണ് യൂനിഗ്രാഡ്. തൊഴിലിനൊപ്പം പഠനം പൂർത്തിയാക്കാൻ ശ്രമിക്കുന്നവർക്ക് വളരെയധികം സഹായകരം ആണ് ഈ ഓൺലൈൻ കോഴ്സുകൾ.
എന്നാൽ സമപ്രായക്കാരും, അധ്യാപകരുമായി ഇടപഴകി വ്യക്തിത്വ വികസനം ആവശ്യമുള്ള ടീനേജുകാർക്ക് ഏറ്റവും അനുയോജ്യം സെൻറ്ററിൽ ചേർന്നുള്ള ഉപരിപഠനം തന്നെയാണ്. വിദ്യാർഥികളുടെ വ്യക്‌തിത്വ വികസനം ലക്ഷ്യമാക്കി പഠനം കൂടാതെ കല, കായിക, സാഹിത്യ വാസനകളും, മറ്റു പഠ്യേതര കഴിവുകളും, യൂനിഗ്രാഡിൽ പ്രോത്സാഹിപ്പിക്കുന്നു. ഉത്തരവാദിത്വ ബോധമുള്ള അന്താരാഷ്ട്ര പൗരന്മാരെ വാർത്തെടുക്കുക, മത സൗഹാർദം വളർത്തുക എന്നീ ലക്ഷ്യത്തോടെ യൂനിഗ്രാഡിൽ ഈദ്, ക്രിസ്മസ്, ഓണം എന്നിവ ആഘോഷിക്കുകയും, വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി കമ്മ്യൂണിറ്റി സേവനങ്ങൾ നടത്തുകയും ചെയ്യുന്നു.
• പന്ത്രണ്ടാം ക്ലാസ്സിൽ തൊണ്ണൂറ് ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർ മുതൽ കംപാർട്മെൻറ്റിൽ പാസ്സായർ വരെ യൂനിഗ്രാഡിൽ ചേരുവാൻ കാരണം, പഠനത്തിന്‍റെ കാര്യത്തിലും, വിദ്യാർഥികളുടെ മറ്റു പഠ്യേതര കഴിവുകളുടെ വികസനത്തിനെ കാര്യത്തിലും ഇവിടെ നൽകിവരുന്ന വ്യക്തിപരമായ ശ്രദ്ധ ആണ്.
• ഗ്ലോബൽ ക്യാമ്പസ്- യു.കെ., യു.സ്.എ., ഓസ്ട്രേലിയ, ജോർജിയ, പോളണ്ട്, ജർമ്മനി തുടങ്ങിയുള്ള രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസ പ്രോസസ്സിംഗ്, അഡ്മിഷൻ, സ്കോളർഷിപ്, സ്റ്റുഡന്റ്റ്സ് ലോൺ തുടങ്ങി, അവിടെ ചേർന്ന് പഠിക്കാൻ വേണ്ട എല്ലാ മാർഗനിർദേശങ്ങളും, ജിടെക് ഗ്ലോബൽ ക്യാമ്പസ് വഴി യൂനിഗ്രാഡ് നൽകി വരുന്നു.
• മറ്റ് കോഴ്സുകൾ- ഇത് കൂടാതെ ഒട്ടനവധി യൂണിവേഴ്സിറ്റികളുടെ ഡിപ്ലോമ, പി.ജി. ഡിപ്ലോമ, സെർറ്റിഫിക്കേഷൻ കോഴ്സുകളും യൂണിഗ്രാഡിൽ നൽകി വരുന്നു.
എല്ലാ വർഷവും ബിറ്റ്‌സ് പിലാനി, വി.ഐ.ടി തുടങ്ങി ഭാരതത്തിലെ പല വിഖ്യാത യൂനിവേഴ്സിറ്റികളുടെയും പ്രതിനിധികളെ ബഹ്‌റിനിൽ ഒരേ ദിവസം കൊണ്ടുവന്ന് യൂനിഗ്രാഡ് നടത്തുന്ന സ്റ്റഡി ഇൻ ഇന്ത്യ പ്രോഗ്രാം ഭാരതത്തിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും യൂനിവേഴ്സിറ്റിയുടെ പ്രതിനിധികളുമായി നേരിട്ട് സംശയ നിവാരണം നടത്താനും സ്പോട് അഡ്മിഷൻ എടുക്കുവാനും സഹായിക്കുന്നു.
ചുരുക്കി പറഞ്ഞാൽ ബഹ്റിനിൽ തന്നെ താമസിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട എല്ലാ സൗകര്യങ്ങളും, ഭാരതത്തിലോ, മറ്റേതെങ്കിലും രാജ്യത്തോ പോയി പഠിക്കണം എന്നാഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട മാർഗനിർദേശങ്ങളും യൂനിഗ്രാഡ് നൽകി വരുന്നു.
വിശദ വിവരങ്ങൾക്കും, ഉപരി പഠന സംബന്ധമായ സംശയ നിവാരണത്തിനുമായി, യൂനിഗ്രാഡ് എജുക്കേഷൻ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. (ഫോൺ 33537275 / 17344972, ഇമെയിൽ- info@ugecbahrain.com)
ജെ.പി. മേനോൻ
(ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ
യൂനിഗ്രാഡ് എജുക്കേഷൻ സെൻറ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.