മനാമ: അനധികൃതമായി പ്രവർത്തിച്ച ടെയ്ലർ ഷോപ്പുകൾ അടച്ചുപൂട്ടിയതായി വ്യവസായ വാണിജ്യ മന്ത്രാലയം. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിയമലഘനം കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചൂപൂട്ടാൻ നിർദേശമിട്ടത്. നിയമവിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് അന്വേഷണ ചുമതല വഹിച്ച മന്ത്രാലയത്തിന്റെ പരിശോധനാ ഡയറക്ടറേറ്റും അറിയിച്ചു. ശരിയായ ലൈസൻസോ പേരുവിവരങ്ങളോ വാണിജ്യ രജിസ്ട്രേഷനോ ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഭത്തെക്കുറിച്ച് തുടർ അന്വേഷണം ആരംഭിച്ചതായും നിയമലംഘകർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും രാജ്യത്തെ എല്ലാ ബിസിനസുകളും വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനായി ശരിയായ ലൈസൻസുകളും അംഗീകാരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാൻ ഒരോരുത്തരും ബാധ്യസ്ഥരാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.