യൂത്ത് കപ്പ് സീസൺ 2 ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
ക്ലബ് (വൈ.ഐ.എഫ്.സി ബഹ്റൈൻ) സംഘടിപ്പിക്കുന്ന യൂത്ത് കപ്പ് സീസൺ 2 ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ വൈ.ഐ.എഫ്.സി പ്രസിഡന്റ് സവാദ് തലപ്പച്ചേരി കെ.എഫ്.എ പ്രസിഡന്റ് അർഷാദ് പാലക്കണ്ടിക്ക് നൽകി പ്രകാശനം ചെയ്തു. കെ.എഫ്.എ ബഹറൈൻ എക്സിക്യൂട്ടിവ് അംഗങ്ങൾ റാഫി, മഞ്ജേഷ്, ശബരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വരുന്ന ഏപ്രിലിൽ ഒരു മാസത്തോളം അരങ്ങേറുന്ന വമ്പിച്ച ടൂർണമെന്റിൽ 32 ടീമുകൾ മാറ്റുരക്കും 350 ഓളം കളിക്കാർ ഭാഗമാവുന്ന ടൂർണമെന്റിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി കെ.എഫ്.എ പ്രസിഡന്റ് അർഷാദ് അറിയിച്ചു. ഖമീസിൽ ഉള്ള എ.സി മിലാൻ ഗ്രൗണ്ടിൽ എല്ലാ ഫുട്ബാൾ പ്രേമികളെയും ടൂർണമെന്റ് വീക്ഷിക്കുവാൻ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.