മനാമ: കുട്ടികൾക്കുള്ള ഖർഖാഊൻ ആഘോഷങ്ങൾക്കും വിവിധ മത്സര പരിപാടികൾക്കുമായി സിറ്റി സെന്റർ ബഹ്റൈനിൽ ഇന്ന് രാത്രി സാക്ഷിയാകും. മാളിൽ പ്രത്യേകം സജ്ജമാക്കിയ ആഘോഷ വേദി ഓർമകളുടെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ആനന്ദകരമായ അന്തരീക്ഷം സമ്മാനിക്കും.
രാത്രി 8.30 ന് നടക്കുന്ന പരിപാടികളിലേക്ക് കുടുംബങ്ങളെയും കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി സിറ്റിസെന്റർ അധികൃതർ അറിയിച്ചു.
സന്ദർശകർക്ക് ആവേശകരമായ മത്സരങ്ങളും സമ്മാനങ്ങളും പരമ്പരാഗത പരിപാടികളുമായി മികച്ചൊരു സായാഹ്നം സിറ്റി സെന്റർ ഒരുക്കും. സോഷ്യൽ ഡെവലപ്പ്മെന്റ് മന്ത്രാലയവുമായി ചേർന്ന് നടത്തുന്ന ഖർഖാഊൻ പങ്കെടുക്കുന്നവർക്ക് ബഹ്റൈനിന്റെ സമ്പന്നമായ പൈതൃകവുമായി അടുത്തിടപഴകാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.