മനാമ: അൽജസീറ സൂപ്പർമാർക്കറ്റിൽ ഇന്ത്യൻ വാരാഘോഷം തുടങ്ങി. സിഞ്ച് അൽജസീറ സൂപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ആഘോഷം ഉദ്ഘാടനം ചെയ്തു. അൽജസീറ ഗ്രൂപ് ചെയർമാൻ അബ്ദുൽ ഹുസൈൻ ഖലീൽ ധവാനി, ഡയറക്ടർ ഹമീദ് ധവാനി, ഗ്രൂപ് ജനറൽ മാനേജർ ഉജ്ജൽ കുമാർ മുഖർജി എന്നിവർ സന്നിഹിതരായിരുന്നു.
സൂപ്പർമാർക്കറ്റിെൻറ 13 ഒൗട്ട്ലെറ്റുകളിലും വിവിധ ഇന്ത്യൻ ഉൽപന്നങ്ങൾ ലഭ്യമാണ്. സിഞ്ച്, ഹൂറ, ബുദൈയ്യ, അദ്ലിയ ശാഖകളിലാണ് വിപുലമായ ശേഖരം ഒരുക്കിയിരിക്കുന്നത്. വ്യാഴം, ശനി ദിവസങ്ങളിൽ ഇന്ത്യൻ വിഭവങ്ങളുടെ ലൈവ് കുക്കിങ് ഷോയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.