മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ 2023-24 വർഷത്തെ പുനഃസംഘടന നടപടികൾക്കു തുടക്കമായി. ഓരോ വർഷവും ഭരണസമിതി മാറുന്ന രീതിയാണ് ഐ.വൈ.സി.സിക്കുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. ഫെബ്രുവരി 10 മുതൽ ഏരിയ തലങ്ങളിൽ തെരഞ്ഞെടുപ്പുകൾ ആരംഭിക്കും.
ഇതിനു മുന്നോടിയായി ഐ.വൈ.സി.സിയുടെ ഒമ്പത് ഏരിയകളിലായി മെംബർഷിപ് കാമ്പയിനുകൾ നടന്നുവരുകയാണ്. ഏരിയ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന എക്സിക്യൂട്ടിവ് അംഗങ്ങളിൽനിന്നാണ് ദേശീയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകാൻ നിലവിലെ പ്രസിഡന്റ് ജിതിൻ പരിയാരം, ബെൻസി ഗനിയുഡ്, വിനോദ് ആറ്റിങ്ങൽ എന്നിവരെ കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി ചുമതലപ്പെടുത്തി.
സംഘടന അംഗത്വം എടുക്കുന്നതിനായി 33412611, 36787929, 33914200 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.