ഐ.​വൈ.​സി.​സി വെ​ബി​നാ​ർ

ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ രാ​ജ്യ​വും കോ​ൺ​ഗ്ര​സും പ്ര​തി​ജ്ഞാ​ബ​ന്ധം -ഐ.​വൈ.​സി.​സി വെ​ബി​നാ​ർ

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഓ​ൾ ഇ​ന്ത്യ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം, സൂം ​അ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വെ​ബി​നാ​ർ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ന​സ് റ​ഹീ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യം ഭ​രി​ക്കു​ന്ന ഫാ​ഷി​സ്റ്റ് സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കു​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ക്കെ ഇ​ന്ത്യ​ൻ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ നി​ല​പാ​ട് നി​ല​നി​ർ​ത്തു​ന്ന രീ​തി​യി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്‌ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ ഘ​ട​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പ്പി​ടി​ക്കാ​ൻ രാ​ജ്യ​വും കോ​ൺ​ഗ്ര​സും എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധം ആ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നൗ​ഫ​ൽ എ​സ്. ചെ​മ്പ​ക​പ്പ​ള്ളി, മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​തി​നി​ധി ദീ​പ ജ​യ​ച​ന്ദ്ര​ൻ, ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ മു​ൻ പ്ര​സി​ഡ​ന്റ്‌ ബേ​സി​ൽ നെ​ല്ലി​മ​റ്റം അ​ട​ക്ക​മു​ള്ള​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ദേ​ശീ​യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​ന്മ​ന സ്വാ​ഗ​ത​വും ഐ.​ടി - മീ​ഡി​യ ക​ൺ​വീ​ന​ർ ജ​മീ​ൽ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - IYCC Bahrain Webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.