ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ബി.കെ.എസ് ജി.സി.സി കലോത്സവം ഉദ്ഘാടനം
മനാമ: ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവന്ന കേരളോത്സവം 2025ന്റെ ഗ്രാൻഡ് ഫിനാലെയും ഈ വർഷത്തെ ബി.കെ.എസ് ജി.സി.സി കലോത്സവത്തിന്റെ ഉദ്ഘാടനവും സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടത്തി. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ദേവ്ജി ഗ്രൂപ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്ജി, യൂനിക്കോ ഗ്രൂപ് സി.ഇ.ഒ ജയശങ്കർ വിശ്വനാഥൻ എന്നിവരും അതിഥികളായി പങ്കെടുത്തു.
ഗൾഫ് രാജ്യങ്ങളിലെത്തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ ജി.സി.സി കലോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ഭദ്രദീപം കൊളുത്തി നടത്തി. പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. കേരളോത്സവം 2025 കൺവീനർ ആഷ്ലി കുര്യൻ നന്ദി പ്രകാശിപ്പിച്ചു. സമാജം ട്രഷറർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ്, ജി.സി.സി കലോത്സവം കൺവീനർ ബിറ്റോ പാലമറ്റത്ത് എന്നിവർ സന്നിഹിതരായിരുന്നു. കേരളോത്സവത്തിൽ സമ്മാനാർഹമായ കലാപരിപാടികളിലൂടെ തുടങ്ങിയ പരിപാടിയിൽ, കേരളോത്സവം 2025ന്റെ സമ്മാനവിതരണവും നടന്നു.
ചടങ്ങിൽ ശ്രീജിത്ത് ഫാറൂഖ്, വിദ്യ വൈശാഖ് എന്നിവർക്ക് യഥാക്രമം കലാശ്രീ, കലാരത്ന പട്ടങ്ങൾ സമ്മാനിച്ചു. ഹിന്ദോളം ഹൗസിനു ഹൗസ് ചാമ്പ്യൻഷിപ് അവാർഡ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.