മനാമ: പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നേടി കെ.ജി. ബാബുരാജൻ ബഹ്റൈെൻറ അഭിമാനമായി. ബഹ്റൈന്‍റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മണ്ഡലങ്ങളിൽ സംഭാവനകൾ അർപ്പിക്കാൻ സാധിച്ചതിനുള്ള അംഗീകാരം കൂടിയായി പുരസ്കാരം. ജി.സി.സിയിൽ പരന്നുകിടക്കുന്ന അദ്ദേഹത്തിെൻറ വ്യാപാര, വ്യവസായ സംരംഭങ്ങൾ നിരവധി പേർക്ക് ജീവിതോപാധിയാണ്. ദരിദ്ര ജനവിഭാഗങ്ങൾക്ക് വീടു നിർമിച്ചു നൽകിയും വിദ്യാഭ്യാസ സഹായങ്ങൾ നൽകിയും ജീവകാരുണ്യ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കുന്നു.
കോവിഡ് കാലത്തും അദ്ദേഹത്തിന്‍റെ ജീവകാരുണ്യ സേവനങ്ങൾ സമൂഹം അനുഭവിച്ചു. ഗൾഫ് 'മാധ്യമത്തിെൻറ പാവപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കുന്ന മിഷ്യൻ വിങ്സ് ഓഫ് കംപാഷ്യൻ' പദ്ധതിക്ക് അദ്ദേഹം 15 വിമാന ടിക്കറ്റുകൾ സംഭാവന നൽകിയിരുന്നു.1981ൽ ബഹ്റൈനിൽ എത്തിയ ബാബുരാജൻ സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന 25 കി.മീ ദുരംവരുന്ന കിങ് ഹമദ് കോസ്വേയുടെ നിർമ്മാണത്തിൽ വഹിച്ച പങ്ക് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1990^91 ൽ കോസ്വേക്കായുള്ള സർവ്വെ, തുടർന്ന് അടിത്തറ ഒരുക്കൽ തുടങ്ങിയവയിൽ അദ്ദേഹത്തിന്‍റെ കഴിവുകൾ പ്രകടമായി. 1996 വരെയുള്ള നിർമ്മാണ കാലത്തെ ക്വാളിറ്റി കൺട്രോൾ സേവനവും അദ്ദേഹം നിറവേറ്റി. കോൺട്രാക്റ്റിങ്, കൺസ്ട്രഷൻ, ക്വാളിറ്റി കൺട്രോൾ എന്നീ മേഖലകളിൽ സ്വതന്ത്രജോലികൾ ഏറ്റെടുക്കുകയും ചെയ്തു. ഇതിനൊപ്പം ഖത്തർ എഞ്ചിനീയങ് ലാബ് ആരംഭിച്ചു. ബഹ്റൈനിലെ വേൾഡ് ട്രേഡ് സെൻറർ, സിത്ര ബ്രിഡ്ജ്, ഫിനാൻഷ്യൽ ഹാർബർ, ഫോർ സീസൺ ഹോട്ടൽ, ശൈഖ് ഇൗസ ബ്രിഡ്ജ്, സിറ്റി സെൻറർ, അൽമൊയിദ് ട്രവർ, ശൈഖ് ഖലീഫ ബ്രിഡ്ജ് തുടങ്ങിയവ അദ്ദേഹത്തിെൻറ കൈയൊപ്പ് പതിഞ്ഞ വികസന അടയാളങ്ങളാണ്.
1954 നവംബർ 29 ന് കുറ്റൂരിലെ ഇരവിപ്പേരൂരിൽ ഹിന്ദി ടീച്ചറായ കെ.കെ ദിവാകരെൻറയും ഭാരതയുടെയും രണ്ടാമത്തെ മകനായി ജനിച്ച കെ.ജി ബാബുരാജൻ തിരുവനന്തപുരം യൂനിവേഴ്സിററി കോളജിൽ കെമിസ്ട്രി ബിരുദം നേടി. തുടർന്ന് എഞ്ചിനീയറിങ്ങിലും ബിരുദം നേടി. ബോംബെയിൽ സെൻട്രൽ പി.ഡബ്ലി.യു അസി.എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കണം എന്ന നിലപാടുള്ളതിനാൽ ഉദ്യോഗം രാജിവെച്ച് ടാറ്റ കൺസർട്ടൻസിയിൽ ആറുമാസം സേവനം നടത്തി. തുടർന്ന് 1979 ൽ സൗദി അറേബ്യയിൽ അൽഹോതി സ്ട്രെയിഞ്ചർ ലിമിറ്റഡിൽ സിവിൽ എൻജിനീയറായി.
പാലങ്ങളും കെട്ടിടങ്ങളും മേൽപ്പാലങ്ങളും നിർമിക്കുന്നതിന് മുമ്പുള്ള ഭൂമിശാസ്ത്ര പരിശോധന, അടിത്തറ നിർമാണത്തിനുള്ള പരിശോധനകളും തുടർന്നുള്ള നിർമ്മാണത്തിെൻറ ക്വാളിറ്റി കൺട്രോൾ എന്നിവയായിരുന്നു സിവിൽ എഞ്ചിനീയർ എന്ന നിലയിൽ അദ്ദേഹത്തിെൻറ ചുമതല. കഠിനാദ്ധ്വാനവും സൂക്ഷ്മതയും വിട്ടുവിഴ്ചയില്ലാത്ത ചുമതല നിർവഹണവും അദ്ദേഹത്തെ ഏവരുടെയും വിശ്വസ്തനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.