മസ്കത്ത്: കിങ് ഫിഷ് (അയക്കൂറ) മത്സ്യബന്ധനത്തിനുള്ള നിരോധനം പിൻവലിച്ചതായി കൃഷി- ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ ഇതിന്റെ ബന്ധവും വിപണനവും നടത്താവുന്നതാണ്. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയുള്ള രണ്ടുമാസ കാലയളവിലേക്കായിരുന്നു കിങ്ഫിഷ് പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്. പ്രകൃതി സംരക്ഷണവും മത്സ്യത്തിന്റെ ആവശ്യകതയും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാനാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. നിരോധന കാലയളവിൽ സഹകരിച്ച എല്ലാ മത്സ്യത്തൊഴിലാളികൾക്കും മന്ത്രാലയം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.