മസകത്ത്: സേവന പ്രവർത്തനങ്ങൾ വ്യക്തി താൽപര്യാധിഷ്ഠിതമാകരുതെന്നും സമൂഹ നന്മ മാത്രം ലക്ഷ്യമിട്ട് പൊന്നാനിയുടെ സർവതോന്മുഖമായ മേഖലയിലും മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന പി.സി.ഡബ്ല്യു.എഫ് ലോകത്തെമ്പാടുമുളള പൊന്നാനിക്കാർക്ക് താങ്ങും തണലുമായി മാറിയത് നിസ്വാർഥ സേവനങ്ങൾ കൊണ്ടാണെന്നും സാഹിത്യകാരനും പി.സി.ഡബ്ല്യു എഫ് ഉപദേശക സമിതി ചെയര്‍മാനുമായ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷനൽ കമ്മിറ്റി ഏഴാം വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പ്രസിഡന്റ് എം.സാദിഖ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ഹക്കീം ചെറുപ്പുളശ്ശേരി മുഖ്യാതിഥിയായി.
ശർഖിയ മേഖല പി.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് സെൻസിലാൽ, പോമ ജനറൽ സെക്രട്ടറി ആഷിക് എന്നിവർ ആശംസകൾ നേർന്നു. എം. സാദിക്ക് പ്രവർത്തന റിപ്പോർട്ടും. പി.വി. സുബൈർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് ഇസ്മായിൽ, ജംഷീർ, റാഷിദ് (മസ്കത്ത്) റിശാദ് (ബാത്തിന) നിയാസ് (ദാഖിലിയ) സെൻസിലാൽ (ശർഖിയ) തുടങ്ങിയവർ സംസാരിച്ചു.
നാഷനൽ കമ്മിറ്റി പുന:സംഘടിപ്പിച്ചു. 2024-2027 വർഷത്തേക്ക് 31 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. കേന്ദ്ര ഉപദേശക സമിതി ചെയർമാൻ കെ.പി. രാമനുണ്ണി, ഉപദേശക സമിതി അംഗം നജീബ് എന്നിവർ സംഘടന തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി . 41 വർഷത്തെപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പി. മുഹമ്മദിന് യാത്രയയപ്പ് നൽകി.
റഹ്മത്തുള്ള, ബദറു, സുഭാഷ്, വനിതാ കമ്മിറ്റി ഭാരവാഹികളായ ഷെമീമാ സുബൈർ, ആയിശാലിസി, സുഹറ ബാവാ എന്നിവർ സംബന്ധിച്ചു.
നാഷനൽ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഘടകങ്ങളിലെ പ്രധാനപ്പെട്ട ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾഎന്നിവർ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്തു. പി.വി.സുബൈർ സ്വാഗതവും ഒമേഗ ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.