മസ്കത്ത്: 32 വർഷത്തെ പ്രവാസ ജീവിതത്തിലെ നല്ലോർമകളുമായി കൊല്ലം പത്തനാപുരം കൊട്ടാരക്കര മയിലം പട്ടായി സ്വദേശി ഗോപി നാട്ടിലേക്ക് മടങ്ങുന്നു. 1992ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ശ്രീലങ്ക വഴിയാണ് ഒമാനിലെ എങ്കലിൽ എത്തുന്നത്. നിർമ്മാണമേഖലയിൽ പ്രവർത്തികൾ ചെയ്തു. 1998 മുതൽ ബാത്തിനയിലെ ബിദായയിൽ മറ്റൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.
ഒമാനിനെയോ ജോലിയെയോ മടുത്തിട്ടല്ല തിരിച്ചു പോക്കെന്നും ഭാര്യയുടെ ചികിത്സ തുടരാനാണ് നട്ടിലേക്ക് മടങ്ങുന്നതെന്നും ഗോപി പറഞ്ഞു. സാമൂഹ്യ പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമായി പങ്കെടുത്തു. കോവിഡ് കാലയളവിലും ശഹീൻ ദുരിതം വിതച്ച മേഖലയിലും ഗോപിയുടെ പ്രവർത്തനം മികച്ചതായിരുന്നു.
അതുകൊണ്ടുതന്നെ ബിദായയിലെ സാമൂഹ്യ പ്രവർത്തകർ ഗോപിക്ക് ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്. നവാബ് ജാന്റെ വീട്ടിൽനടന്ന യാത്രയയപ്പ് ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ ആന്റണി, ഷിബു ആന്റണി, ലിജു, നവാബ് ജാൻ, മറ്റുസൗഹൃദരും ചേർന്ന് ഉപഹാരം കൈമാറി. നാട്ടിലെത്തിയിട്ടും നിർമ്മാണ മേഖലയിൽ തന്നെ ജോലി ചെയ്യണമെന്നാണ് ഗോപിയുടെ ആഗ്രഹം. ഭാര്യ: രാധാ മണി, മക്കൾ ലേഖ, ഗോപകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.