കെ.എം.സി.സി ബഹ്റൈൻ ഒലിവ് സാംസ്കാരിക വേദി നടത്തിയ ഈദ് ദിന സർഗ സംഗമം
മനാമ: കെ.എം.സി.സി ബഹ്റൈൻ ഒലിവ് സാംസ്കാരിക വേദി നടത്തിയ പ്രവർത്തകരുടെ സർഗസംഗമം അവിസ്മരണീയമായ ഒരനുഭവമായി മാറി. രണ്ടാം ഈദ് ദിനത്തിൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ചാണ് സംഗമം നടന്നത്.
കെ.എം.സി.സി കലാകാരന്മാർ ഒരുക്കിയ സംഗീത വിരുന്ന് വ്യത്യസ്തമായ അനുഭൂതി ഉളവാക്കുന്നതായിരുന്നു. ഒലിവ് സാംസ്കാരിക വേദി ചെയർമാൻ റഫീക്ക് തോട്ടക്കര അധ്യക്ഷത വഹിച്ച പരിപാടി കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ജീവിതത്തിന്റെ വഴിത്താരയിൽ പ്രവാസികൾക്ക് കൈമോശം വന്നുപോകുന്ന ഇത്തരം ഈദ് ആഘോഷങ്ങൾ പുനർജനിക്കുന്നതായിരുന്നു ഒലിവ് സാംസ്കാരിക വേദി നടത്തുന്ന ഇത്തരം പരിപാടികളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഹബീബ് റഹ്മാൻ ചൂണ്ടിക്കാട്ടി.
കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഖത്തർ വനിത വിങ് പ്രസിഡന്റ് സമീറ റഫീഖ്, ബഹ്റൈൻ ട്രഷറർ കെ.പി മുസ്തഫ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ പി.വി സിദ്ദിക്ക് സ്വാഗതവും സഹൽ തൊടുപുഴ നന്ദിയും പറഞ്ഞു.
കുട്ടൂസ മുണ്ടേരി, ശരീഫ് വില്യപ്പള്ളി, ഒ.കെ. ഖാസിം, സംസ്ഥാന ഭാരവാഹികളായ ഫൈസൽ കണ്ടിത്താഴ, ഗഫൂർ കൈപ്പമംഗലം, എ.പി ഫൈസൽ തുടങ്ങി ജില്ല ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. അൻവർ വടകര, സിദ്ദിഖ് കരിപ്പൂർ തുടങ്ങി ഏറെ കലാകാരന്മാരും കലാകാരികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.