എം.പി മൊയ്തു ഹാജി വില്ല്യപ്പള്ളി അനുശോചന യോഗത്തിൽനിന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റായിരുന്ന എം.പി മൊയ്തു ഹാജി വില്യാപ്പള്ളി (അരയാക്കൂൽ താഴ)എന്നിവർക്ക് വേണ്ടിയുള്ള പ്രാർഥന സദസ്സും അനുശോചനയോഗവും കെ.എം.സി.സി ഈസ്റ്റ് റിഫ സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.മുസ്ലിം ലീഗ് പ്രസ്ഥാനത്തെയും കെ.എം.സി.സിയെയും സ്നേഹിക്കുകയും സഹായിക്കുകയും മത-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നുമൊയ്തു ഹാജി.
കെ.എം.സി.സി അബുദാബി വൈസ് പ്രസിഡന്റ് ബാസിത്ത് ആയഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ അബ്ദുൽ അസീസ്, എം.എ റഹ്മാൻ, സിദ്ധീഖ് എം.കെ, ഉസ്മാൻ ടിപ് ടോപ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ അഷ്റഫ് ടി ടി സ്വാഗതവും ഷമീർ വി എം നന്ദിയും രേഖപ്പെടുത്തി.
ഫസലുറഹ്മാൻ, മുസ്തഫകെ, താജുദ്ധീൻ, സഫീർ കെ പി, റസാഖ് മണിയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.