മനാമ: ലോകസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ മുന്നേറ്റത്തിന്റെ ഭാഗമായി മനാമ കെ.എം.സി.സി ഹാളിൽ കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയത്തിലൂടെ വടകരയിലെ ജനങ്ങൾ അക്രമത്തിനോടും വർഗീയതയോടും സന്ധിയില്ല എന്ന പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഗൂഗിൾ മീറ്റ് വഴി ആഹ്ലാദ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വർഗീയ ധ്രുവീകരണം നടത്തി വടകരയിൽ ലാഭം കൊയ്യാൻ ശ്രമിച്ച സി.പി.എമ്മിന്റെ ഗൂഢാലോചന വടകരയിലെ ജനങ്ങൾക്ക് നന്നായി മനസ്സിലായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നതായി കോഴിക്കോട് ലോക സഭയിലെ നിയുക്ത എം. പി രാഘവൻ ഗൂഗിൾ മീറ്റ് വഴി ആഹ്ലാദ സംഗമത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. കെ.എം.സി.സി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്ദീൻ കോയ പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷനായിരുന്നു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ, ആക്റ്റിംഗ് പ്രസിഡന്റ് എ.പി ഫൈസൽ, ട്രഷറർ റസാഖ് മൂഴിക്കൽ, കെ.പി മുസ്തഫ, ഷംസുദ്ദീൻ വെള്ളികുളങ്ങര, എസ്.വി ജലീൽ ശരീഫ് വില്ല്യാപ്പള്ളി, റഫീഖ് തോട്ടകര, ഉസ്മാൻ ടിപ്പ് ടോപ്പ്, ഫൈസൽ കോട്ടപ്പള്ളി , ഫൈസൽ കണ്ടീതാഴ, അഷ്റഫ് കെ.കെ എന്നിവർ സംസാരിച്ചു .കുട്ടികളുടെ വിവിധ പരിപാടികളും ഗസൽ ബഹ്റൈനിന്റെ മുട്ടിപ്പാട്ടും, മർഹബ കോൽക്കളി സംഗത്തിന്റെ കോൽക്കളി പ്രദർശനവും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളുടെ വിതരണവും ആഹ്ലാദ പരിപാടി മികവുറ്റതാക്കി. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും ജില്ല ട്രഷറർ സുബൈർ കെ.കെ നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ നസീം പേരാമ്പ്ര, റസാഖ് ആയഞ്ചേരി, ഷാഹിർ ഉളേള്യരി,അഷ്റഫ് തോടന്നൂർ, മൊയ്ദീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, തുമ്പോളി അബ്ദുറഹ്മാൻ, റഷീദ് വാല്യക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.