കൊല്ലം പ്രവാസി അസോസിയേഷൻ മൈലാഞ്ചി രാവ്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വനിത വിഭാഗമായ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ തുബ് ലി കെ.പി.എ ഹാളിൽ സംഘടിപ്പിച്ച മൈലാഞ്ചി രാവ് ശ്രദ്ധേയമായി. ആഘോഷത്തിന്റെ ഭാഗമായി മെഹന്ദി കോമ്പറ്റീഷനിൽ നിരവധിപേർ പങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച യോഗത്തിന് പ്രവാസി ശ്രീ യൂനിറ്റ് ഹെഡ് സുമി ഷമീർ അധ്യക്ഷത വഹിച്ചു.
യൂനിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതം ആശംസിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽകുമാർ, പ്രവാസിശ്രീ കൺവീനർ കിഷോർ കുമാർ, രഞ്ജിത്ത് ആർ. പിള്ള, യൂനിറ്റ് ഹെഡുകളായ പ്രദീപ അനിൽ, ഷാനി നിസാർ എന്നിവർ ആശംസകൾ സംസാരിച്ചു. യൂനിറ്റ് ഹെഡ് ഷാമില ഇസ്മയിൽ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.